രചനകൾ


അലറണ്ട മാറിത്തരാം !!!

Reporter: / Writer: ജാബിർ

പഫാ **** മോനേ നിന്റെ #പ്രൈവറ്റ്_ബസ് എന്ത് *** പോക്കാ പോകുന്നത്...:
ആർക്ക് വായ് ഗുളിക കൊടുക്കാനാ?

ഇന്നലെ വൈകിട്ട് പയ്യന്നൂരേക്കുള്ള യാത്രയിൽ വിളയാങ്കോട് കഴിഞ്ഞ് നമ്മുടെ കാറിന് പിറകിൽ പിങ്ക് കളർ ഉള്ള ബസിന്റെ നിർത്താതെ ഉള്ള ഹോർൺ അടി ലൈറ്റ് ഇടൽ ഭയങ്കര ശല്യം

ഫോൺ എടുത്ത് ബസിൽ പണി എടുക്കുന്ന ഒരു ചെങ്ങായിക്ക് നല്ലൊരു ഭരണിപ്പാട്ട് പാടി കൊടുത്തു

അവന്റെ മറുപടി ടാ പറ്റുകയാണെങ്കിൽ ഒന്ന് സൈഡ് കൊടുക്കു
ആ ബസിന് പയ്യന്നൂർ എത്തിയിട്ട് തിരിച്ച് കണ്ണൂർ പോകണം

സങ്കടം കേട്ട് സൈസ് കൊടുക്കാൻ നോക്കി
അതിന് സൈഡ് എവിടെ 

ഒരു ബസിന് മാത്രം പോകാൻ കഴിയുന്ന സർവീസ് റോഡിലൂടെ വണ്ടികൾ ഇഴഞ്ഞ് നീങ്ങുന്നു
മുട്ടിന് മുട്ടി ഹമ്പ്
ഞങ്ങളുടെ മുമ്പിലെ കാറ് ആണെങ്കിൽ ഓരോ ഹമ്പ് എത്തിയാലും ഓഫ് ആവുന്നു.

പിറകിലെ ബസിന്റെ ഹോർൺ അടി കൂടുന്നു

സൈഡ് തരാൻ ആത്മാർത്ഥമായി ആഗ്രഹം ഉണ്ട് ചെങ്ങായി But no way
Helpless

അല്ല ഇതെന്തിനാ ഇത്രയധികം ഹമ്പുകൾ
ഇതീ റോഡിൽ നിന്ന് ഒഴിവാക്കിയിൽ കുറച്ചു കൂടെ സൗകര്യം അല്ലേ ?

പോക്കറ്റ് റോഡിൽ നിന്നും കയറുന്ന വഴികളിൽ ആവശ്യമെങ്കിൽ ഹമ്പുകൾ ആവാം

പിലാത്തറ കഴിഞ്ഞും സൈഡ് കൊടുക്കാൻ സ്ഥലം ഇല്ല

പമ്പിന്റെ അവിടെ നിന്ന് ബസ് ഞങ്ങളെ പാസ് ആക്കി
എങ്ങനെ എന്ന് ആ ഡ്രൈവർക്കേ അറിയൂ

ബസിന് പിറകെ നമ്മളും പിടിച്ചു

കാര്യം ഒന്നും ഇല്ല
ഇഴച്ചിൽ തന്നെ

മുന്നിൽ ഒരു ലോഡ് വണ്ടികൾ

ബസ് എങ്ങനെ ഒക്കെയോ കുത്തി കേറുന്നത് കണ്ടു

പയ്യന്നൂർ കോളേജ് നമ്മൾ എത്തിയപ്പോൾ ആ ബസ് തിരിച്ച് കണ്ണൂരേക്ക് പോവുന്നതും കണ്ടു

ആ ബസ് പയ്യന്നൂർ എത്തിയോ

ഇത്രയും ബ്ലോക്കിൽ ആ ഡ്രൈവർ എന്തൊക്കെ സർക്കസ് കളിച്ചു കാണും

 

നാളെ  തിരിച്ച് ഉള്ള യാത്ര ഒരു ബസിൽ ആവാം എന്ന് കരുതി പയ്യന്നൂർ ഉള്ള ചെങ്ങായിന്റെ വീട്ടിൽ നമ്മൾ പോയി...loading...