കല്യാശ്ശേരി വാര്‍ത്താ വിവരണം

വെങ്ങര ഗവ. ഐ.ടി.ഐ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 9 ന് മന്ത്രി ഏ കെ ബാലൻ നിർവഹിക്കും

8 June 2018
Reporter: pilathara.com

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ മാടായി വെങ്ങരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഐ.ടി.ഐ യുടെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 9 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30 ന് ടി.വി രാജേഷ് എം.എൽ എ യുടെ അധ്യക്ഷതയിൽ പട്ടികജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. പി.കരുണാകരൻ എം.പി മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും

1960 പ്രൊഡക്ഷൻ കം ട്രെയിനിoഗ് സെൻറർ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1992 ൽ ഐ.ടി.ഐയായി മാറ്റപ്പെട്ടു. പട്ടികജാതി വികസന വകുപ്പിന്റെ കിഴിലുള്ള കണ്ണൂർ ജില്ലയിലെ ഏക ഗവ.ഐ ടി ഐയാണിത്. ഇവിടെ നിലവിൽ രണ്ട് ട്രേഡുകളാണ് ഉള്ളത്. ഒരു വർഷം ദൈർഘ്യമുള്ള പ്ലംബർ കോഴ്സും, രണ്ട് വർഷം ദൈർഘ്യമുള്ള പെയിന്റർ കോഴ്സും. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന താമസ സൗകര്യങ്ങളുടെ പോരായ്മ ഈ ഹോസ്റ്റൽ കെട്ടിടം പ്രാവർത്തികമാക്കുന്നതു വഴി ഇല്ലാതാകും. 
സർക്കാർ അനുവദിച്ച 4 കോടി രൂപ ഉപയോഗിച്ചാണ്   ആധുനിക സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടം21 സെന്റ് സ്ഥലത്ത്  നിർമ്മിച്ചത്. 
താഴത്തെ നിലയിൽ ഓഫീസും വാർഡൻറും, വാച്ച്മാൻ റൂം, റീഡിംഗ് റൂം, വിസിറ്റർ റൂം, കിച്ചൺ ഡൈനിംഗ് റൂം, എന്നിവയും താമസ സൗകര്യം ഉൾപ്പടെ  രണ്ടാംനിലയിലുമായി 22 റൂമുകളുളാണ് ഉള്ളത്. പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് സൗകരവും ഒരിക്കിയിട്ടുമുണ്ട്.
നിലവിൽ ഐ.ടി.ഐ ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 3.10 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്.
loading...