വാര്‍ത്താ വിവരണം

പിലാത്തറയിൽ ലയൺസ്‌ ക്ലബ്ബ് യൂണിറ്റ് രൂപീകരിച്ചു

1 March 2018
Reporter: Pilathara.com

പിലാത്തറ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നീസ് തോമസ് ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പിലാത്തറയിൽ പുതിയ ക്ലബ്ബ് രുപീകരിച്ചത്. ചടങ്ങിൽ പി.കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. എസ്.രാജീവ് ഉദ്ഘാടനം ചെയ്തു. കെ.ഗോപി, ടൈറ്റസ് തോമസ്, ഡോ. ഒ.വി.സനല്‍, എം.യോഹന്നാന്‍, പി.എല്‍.ജോണ്‍, ജയരാജ് കുട്ടമത്ത്, എം.ഗംഗാധരന്‍, കെ.പി.ചന്ദ്രന്‍, എന്‍.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.  ഭാരവാഹികളായി എന്‍.പുരുഷോത്തമന്‍ (പ്രസി.), കെ.പി.ചന്ദ്രന്‍ (സെക്ര.), സിദ്ധാര്‍ഥ് വണ്ണാരത്ത് (ഖജാ.) എന്നിവര്‍ സ്ഥാനമേറ്റു.





പിലാത്തറയിൽ ലയൺസ്‌ ക്ലബ്ബിന്റെ രുപീകരണ യോഗം ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ഡെന്നിസ് തോമസ് എം ടി എഫ് ഉത്ഘാടനം ചെയുന്നു.

whatsapp
Tags:
loading...