വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം പുറതെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 2018 ഡിസംബർ 23 മുതൽ 26 വരെ (1194 ധനു 7 മുതൽ 10 വരെ) : ഓഫീസ് ഉദ്ഘാടനവും ഫണ്ട് ശേഖരണോദ്ഘാടനവും

7 March 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം 2018 മാർച്ച് 11 ഞായറാഴ്ച രാവിലെ 9.30. ന് ബഹുമാനപ്പെട്ട കോഴിക്കോട് എം പി ശ്രീ എം.കെ രാഘവൻ അവർകൾ നിർവ്വഹിക്കുന്നു.തുടർന്ന് ഫണ്ട് ശേഖരണോദ്ഘാടനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് ക്ഷേത്രം കോയ്മ മുണ്ടയാട്ട് വിജയൻ നമ്പ്യാരിൽ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ച് നിർവ്വഹിക്കുന്നു.ചടങ്ങിൽ പ്രശസ്ത സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രൻ വിശിഷ്ടാതിദിയായി സംബന്ധിക്കുന്നു. പെരുങ്കളിയാട്ട സംഘാടക സമിതി ഭാരവാഹികളായ ശ്രീ പി.വി തമ്പാൻ, ശ്രീ എം .പി തിലകൻ, ശ്രീ മനിയേരി കരുണാകരൻ എന്നിവർ പങ്കെടുക്കുന്നു. പ്രമുഖവ്യക്തികൾ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നു. ഏവരേയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു ക്ഷേത്ര സന്നിധിയിലേക്ക്.


Tags:
loading...