വാര്‍ത്താ വിവരണം

ഇത് സ്വപ്ന സാക്ഷാത്ക്കാരം.

9 March 2018
Reporter: Saranya M Charus
Photo: Nishanth , Report: Saranya M Charus. പയ്യന്നുർ താലൂക്ക് വിളംബരഘോഷയാത്ര

പയ്യന്നൂർ : ആറ് പതിറ്റാണ്ട് നീണ്ട പയ്യന്നൂർ ജനതയുടെ സ്വപ്‌ന സാക്ഷാത്ക്കാര പദ്ധതി നാടിന് സമർപ്പിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി.

ഇടതുപക്ഷ സർക്കാർ യാഥാർത്ഥ്യമാക്കിയ പയ്യന്നൂർ താലൂക്കെന്ന സ്വപ്നപദ്ധതിയുടെ  ഉദ്ഘാടനം മാർച്ച് 10 ന് ഉച്ചതിരിഞ്ഞ് 2.30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനും പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി വിശിഷ്ടാതിഥിയുമായിരിക്കും. എം.പി.മാരായ ശ്രീ.പി.കരുണാകരൻ, ശ്രീമതി പി.കെ.ശ്രീമതി ടീച്ചർ, ശ്രീ.എം.കെ.രാഘവൻ, ശ്രീ.ടി.വി. രാജേഷ്.എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി. സുമേഷ് എന്നിവർ സംസാരിക്കും. കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി റിപ്പോർട്ട് അവതരിപ്പിക്കും. ജനപ്രതിനിധികളും കക്ഷി നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.

സഖാവ് സുബ്രഹ്മണ്യ ഷേണായിയിൽ തുടങ്ങി സി. കൃഷ്ണൻ എംഎൽഎ യിൽ അവസാനിക്കുന്ന ജനനേതാക്കളുടെയും പയ്യന്നൂർ ജനതയുടേയും പ്രക്ഷോഭങ്ങൾ ഫലം കണ്ട ഈ മുഹൂർത്തം പയ്യന്നൂരിന്റെ ജനകീയ ഉത്സവമായി ചരിത്രമടയാളപ്പെടുത്തും.Tags:
loading...