വാര്‍ത്താ വിവരണം

പിലാത്തറ-പെരിയാട് വെള്ളിയോട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.

20 March 2018
Reporter: Remya Sineesh
കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള ആ വലിയ കലാകാരന്ആദരാഞ്ജലികൾ

വിളയാങ്കോട് എ.എൽ.പി.സ്കൂളിലെ മുൻ അധ്യാപകനും 'നാടക കഥാപ്രസംഗ രംഗത്ത് അനേകം ശിഷ്യരെ വാർത്തെടുക്കുകയും ചെയ്ത പിലാത്തറ-പെരിയാട് വെള്ളിയോട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. റിട്ടയർമെന്റിനുശേഷം  മോണോആക്റ്റും, കഥാപ്രസംഗവും സ്കൂൾ കലോത്സവവേദിയിൽ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു .  സംസ്ക്കാരം  ബുധനാഴ്ച  10 മണിക്ക് ( 21-04-2018) .

 

ഗുരുവിന്‍റെ ഓര്മയ്ക്കുമുന്നിൽ  ജയകൃഷ്ണൻ ചിറ്റന്നൂർ 

ശ്രീഃ വി.ഉണ്ണിക്കൃഷണൻ മാസ്റ്റർ നമ്മോട് വിടപറഞ്ഞു . മരണം ആരിലും എപ്പോഴും സംഭവിക്കാം പക്ഷേ മാഷന്റെ വിയോഗ വാർത്ത പെട്ടെന്ന് വിശ്വസിക്കാൻ കഴിയാതായി.അകാലത്തിലും,ആകസ്മികവുമായ ഒരുവിയോഗം. പെരിയാട്ട് വെള്ളിയോട്ട് ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ, വിദ്യാഭ്യാസ ജീവിതം പൂർത്തിയാക്കി, അദ്ധ്യാപകനായി വിളയാങ്കോട് എൽ പി സ്കൂളിൽ ജോലിയിൽപ്രവേശിച്ചു. ഒരദ്ധ്യാപകൻ എന്നനിലയിൽ സ്കൂളിലെ തന്റ വിദ്ധ്യാർത്ഥികളെ നല്ലനിലയിൽ പഠിപ്പിക്കുകയും ,പാഠ്യേതര പ്രവർത്തനത്തിലും കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരമുണ്ടാക്കുന്നതിലും മുൻനിന്ന് പ്രവർത്തിച്ചു. ഇത് സ്കൂളിന്റെ പ്രശസ്തി വർധിക്കുന്നതിൽ കാരണമായി . പ്രിയപ്പെട്ട അദ്ധ്യാപകരായ കണ്ണൻമാസ്ററർ, നാരായണൻ, ഗോവിന്ദൻ, നമ്പൂതിരിമാസ്റ്റർ, രോഹിണിടീച്ചർ, കാർത്ത്യായനിടീച്ചർ, സരസ്വതിടീച്ചർ , ശ്രീധരൻമാസ്റ്റർ തുടങ്ങിയവരോടൊപ്പം സ്കൂളിൽ പ്രവർത്തിച്ചു. തന്റെ തൊഴിലും സ്കൂളും, കുടുംബവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരിൽനിന്നും വ്യത്യസ്ഥമായി, പ്രദശത്തെ കലാസാംസ്കാരികപ്രവർത്തനത്തിൽ സജീവമായി ഇടപെടാനും നാട്ടുകരുടെ ഹൃദയത്തിൽ ഇടംനേടാനും കഴിഞ്ഞു. ജീവിക്കുന്നപ്രദശത്തിനും, പുറത്ത് തൊഴിൽചെയ്യുന്ന പ്രദേശത്ത് സാംസ്കാരിക പ്രവർത്തനത്തിന് നേതൃത്വം നൽകുക വഴി വിളയിങ്കോട് പ്രദശത്തെ ജനങ്ങളുടെ സ്നേഹവായ്പുകളും, ഹൃദയത്തിലിടംനേടാനും സാധിച്ച അദ്ധ്യാപകനാണ്. നാല് പതിറ്റാണ്ടോളമായി നവോദയ കലാസമിതിയുടെ ഭാരവാഹിയായും പ്രവർത്തക സമിതിയിലുംതുടരുന്നു. റിട്ടയർ മെന്റിനുശേഷവും,സ്കൂൾ കലോത്സവവേദിയിൽ കുട്ടികളെ പരിശീലിപ്പിച്ച് ഉന്നത വിജയം കരസ്ഥമാക്കി ക്കൊണ്ടിരിക്കയായിരുന്നു. നമ്മെ ദുഃഖത്തിലാക്കി പ്രിയ ഗുരുനഥൻ അരങ്ങൊഴിഞ്ഞു. പഠിക്കുമ്പോൾ വിദ്ധ്യാർത്ഥിയായും സാംസ്കരക പ്രവർത്തനത്തിൽ സഹപ്രവർത്തനായും ഒന്നിച്ച് പ്രവർത്തിച്ചു. നാലുദിവസം മന്നേവരെ ഗുരുശിഷ്യബന്ധം ഓർമിച്ച് സംസാരിച്ച്പിരിഞ്ഞു. ഈവാർത്ത തീർത്തും അപ്രതീക്ഷിതവും മനോവേദനയും ഉണ്ടക്കുന്നു. ഗുരുവിന്റെ വേർപാടിൽആദരാഞ്ജലികൾ അർപിക്കുന്നു



whatsapp
Tags:
loading...