വിവരണം അടുക്കള


മത്തങ്ങ പായസം


Reporter: Lijo Joseph

മത്തങ്ങ പായസം:-
***********************
മത്തൻ - 2cup
ശർക്കരപാനി- 1Cup
തേങ്ങ- 1മുറി
തേങ്ങയുടെ ഒന്നാംപാൽ -1Cup
രണ്ടാംപാൽ- 2 1/2Cup
ഏലക്കപൊടി - 1/2ടീ.സ്
ചുക്ക് പൊടി- 1/4ടീ.സ്
നെയ്യ്- 3ടീ.സ്
തേങ്ങ കൊത്ത് - 2ടേ.സ്
അണ്ടിപ്പരിപ്പ്- 10
കിസ്മിസ്- 10
ഉപ്പ് - 1pinch

മത്തൻ വേവിച്ച് ഉടക്കുക. മിക്സിയിൽ അരച്ചെടുത്താലും മതി.
പാൻ ചൂടാക്കി 1ടീ.സ് നെയ്യൊഴിച്ച് അരച്ചുവെച്ച മത്തൻ ഇട്ട് വഴറ്റുക.ശേഷം ശർക്കരപാനി ചേർത്ത് വറ്റിയാൽ രണ്ടാംപാൽ ഒഴിക്കുക. അതിലേക്ക് ഉപ്പും ഏലക്കാപൊടിയും ചുക്ക് പൊടിയും ചേർക്കുക. ഇത് നന്നായി തിളച്ച് വറ്റിവരുമ്പോൾ ഒന്നാംപാലൊഴിച്ച് ചൂടായാൽ ഓഫ്ചെയ്യുക. മറ്റൊരുപാനിൽ നെയ്യ് ചൂടാക്കി തേങ്ങ കൊത്ത് അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ വറുത്ത് പായസത്തിലേക്കൊഴിക്കുക.


loading...