വാര്‍ത്താ വിവരണം

THE BIG ANY BODY CAN DRAW CONTEST - RESULTS

12 October 2017
Reporter: Varghees E David
more photos check our FB page, Link available here.
പിലാത്തറ ABCD യുടെ THE BIG ANYBODY CAN DRAW CONTEST ൽ പങ്കെടുത്ത സർഗാത്മകരായ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ !. മികച്ച രചനകൾകൊണ്ട് ഈ പരിപാടിയെ മഹത്തരമാക്കിയപ്പോൾ ഫലനിർണയം തീർത്തും സങ്കീർണമാക്കി.ഓരോ വിദ്യാർത്ഥിയും ഇതിനായി ചിലവഴിച്ച സമയവും താത്പര്യവും ഈ കലാ സൃഷ്ടികളെ കൂടുതൽ വിലയിലിരുത്തലുകൾക്കു കൂടി വിധേയമാക്കി. സമകാലീന ജീവിതം തുറന്നിട്ട കാഴ്ച സംസ്കാരത്തിന്റെ പകർപ്പുകളല്ല , മറിച് ,നമ്മുടെ കാഴ്ചജീവിതത്തിന്റെ അപചയ ചിന്തകളുടെ പ്രതിഫലനങ്ങളാണ് കുട്ടികളുടെ ചിത്രങ്ങൾ മിക്കവാറും നമ്മുക്ക് കാണിച്ചുതരുന്നത്. ഡിജിറ്റൽ യുഗമായിട്ടുപോലും സമകാലീന ദൃശ്യകലാലോകത്തിന്റെ ഒരു സ്വാധീനവും കുട്ടികളിലെ,പ്രത്യേകിച്ച്,കുറച്ചു മുതിർന്ന കുട്ടികളിലെ രചനകളിൽ കണ്ടില്ല. കാലഹരണപ്പെട്ട ഈ കടംകൊള്ളലുകൾ ചരിത്ര ശൂന്യമായ നമ്മുടെ സാംസ്കാരിക ജീവിതം തുറന്നു കാണിക്കുന്നു .കുട്ടികളുടെ രചനകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നത് വളരെ പ്രസക്തമായ ചോദ്യമായി നിലനിൽക്കുന്നു.കല നിത്യജീവിതത്തിൽനിന്നുരീതിരി യേണ്ടതാണ്,മറിച്ചല്ല എന്ന് നാം ഓർമ്മിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും കുട്ടികളെല്ലാവരും സര്ഗാത്മകരാണ് .അവർ കാണുന്ന കാഴ്ചകൾ അവരെ സ്വാധീനിക്കുന്നു .കാഴ്ചക്കപ്പുറത്തെ ആലോചനകളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു പഠനവും നാം അവർക്കു നൽകുന്നില്ല.ഈ മത്സരം അത്തരമൊരു ആലോചനയ്ക്കുള്ള ഇടം കൂടിയാണ് .21 -നൂറ്റാണ്ട് തിരയുന്നത് മനുഷ്യന്റെ ഏറ്റവും മഹനീയമായ കഴിവായ സര്ഗാത്മകതയാണ് . അതിനുവേണ്ടി നിലനിൽക്കുക ANYBODY CAN DRAW യുടെ ആത്യന്തിക ലക്ഷ്യമാണ് . ഈ മത്സരം മികച്ചതാക്കാൻ സഹകരിച്ച എല്ലാ സ്കൂളുകൾക്കും നന്ദി അറിയിക്കുന്നു .മത്സര വിജയികളെ തിരഞ്ഞെടുക്കാൻ നമ്മുടെ കൂടെ സമയം കണ്ടെത്തിയ ശ്രീ ജിഗേഷിനെ(Renown Sculptor & Assi:Prof:Architectural Designing , MES ENG College,Ernakulam)നന്ദിപൂർവം ഓർമ്മിക്കുന്നു . ABCD ക്കു മികച്ച പിന്തുണ നൽകുന്ന പിലാത്തറ ആർച്ചി കെയ്റ്റിസിനും നന്ദി രേഖപ്പെടുത്തി കൊണ്ട് വിജയികൾക്കെല്ലാവിധ മംഗളങ്ങളും നേരുന്നു. മത്സരഫലങ്ങൾ താഴെ പോസ്റ്റ് ചെയ്തിരിക്കുന്നു . സമ്മാനങ്ങൾ ഇരുപതാം തീയതിക്കുള്ളിൽ എല്ലാ സ്കൂളിലും വിതരണം ചെയ്യുന്നതാണ് .


whatsapp
Tags:
loading...