വിവരണം ഓര്‍മ്മചെപ്പ്


ബാംബൂ ബോയ്സ് ആൻഡ് ഗേൾസ് -

Reporter: Girija peter
മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ടുവരൂ ...

ബാംബൂ ബോയ്സ് ആൻഡ് ഗേൾസ് വ്യത്യസ്തമായ ഒരു  സോഷ്യൽ മീഡിയ കൂട്ടായ്മ്മ 

ഇതു വെറുമൊരു വാട്സ്ആപ് ഗ്രൂപ്പ് അല്ല . പരസ്പരം ജീവനിൽ ജീവനായി കരുതുന്ന ഒരു കൂട്ടം കൂട്ടുക്കാർ . കൂട്ടുക്കാർ എന്നതിനുപരി കൂടപ്പിറപ്പുകൾ ... 
 
കണ്ണൂർ, കാസറഗോഡ് ജില്ലകളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നു വന്ന് പയ്യന്നൂർ കോളേജിൽ  പ്രീഡിഗ്രി ബ്ലോക്കിന്‍റെ വരാന്തയിലൂടെയും കാറ്റാടി മരങ്ങൾക്കിടയിലൂടെയും കൈകോർത്തു നടന്നവർ . 1998 - 2000 ബാച്ചിലെ വിദ്യാർഥികൾ ആയിരുന്ന ഇവർ ഇന്ന് ഈ 20 വർഷങ്ങൾക്കിപ്പുറവും അതെ ചങ്ങാത്തം കാത്തു സൂക്ഷിക്കുന്നവർ... അന്നതത്തിലും കൂടുതൽ അടുപ്പം ആയെങ്കിലേ ഉള്ളു എന്നതാണ് വ്യതാസം.  കല്യാണമൊക്കെ  കഴിഞ്ഞു കുടുംബം  പ്രാരാബ്ധങ്ങൾ  ആണെങ്കിലും തങ്ങളുടെ ചങ്ങാത്തം വിടാതെ കാത്തു സൂക്ഷിക്കുന്നവർ... വിഷമിക്കണ്ട ഞങ്ങളുണ്ട് എന്ന് പറഞ്ഞു പരസ്പരം ആശ്വസിപ്പിക്കുന്നവർ.

ഭാഷയുടെ പ്രയോഗ ശൈലികൾ കൊണ്ട് സ്വന്തം വാട്സ്ആപ് ഗ്രൂപ്പ്നു ബാംബൂ ബോയ്സ് ആൻഡ് ഗേൾസ്  എന്ന് പേരിട്ടവർ...  ഒരു കമന്‍റ് കൊണ്ട് പോലും ചങ്ങായിയെ വിഷമിപ്പിക്കാത്തവർ ... അറിയില്ല ഇനിയും എന്ത് പറയണം ഇവരെ കുറിച്ചെന്നു. കാരണം പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ ഈ കൂട്ടുകാരെ കുറിച്ചുണ്ടു . ചങ്ങാതിയുടെ കല്യാണം, വീടിന്‍റെ  പാലുകാച്ചൽ , കുട്ടിയുടെ നൂലുകെട്ടു  തുടങ്ങി  വിശേഷങ്ങൾ എന്തായാലും  സ്വന്തം കൂടെപ്പിറപ്പിന്‍റെതുപോലെ നടത്തുന്നവർ .... അങ്ങനെ അങ്ങനെ ... ഒരു പാട് .....

loading...