വാര്‍ത്താ വിവരണം

വിമലയ്കും ലീലയ്കും സ്നേഹവീടൊരുങ്ങി

17 April 2018
Reporter: ശരണ്യ എം

പയ്യന്നൂർ .കണ്ടങ്കാളി കുഞ്ഞി കൈപ്രത്ത് വീട്ടില്‍ വിമലയ്ക്കും ലീലയ്കും ആയി പണി കഴിപ്പിച്ച സ്നേഹവീടിന്റെ നിര്‍മാണം  പൂര്‍ത്തിയായി. ഷേണായ്  സ്മാരക ഗവൺമെന്റ് ഹയര്‍സെക്കന്ടറി സ്കൂള്‍ NSS യൂനിറ്റാണ് സ്നേഹവീട് നിര്‍മ്മിച്ച് നല്‍കിയത്.
     സ്നേഹവീടിന്റെ  താക്കോല്‍ദാനം ഏപ്രില്‍ 22 ഞായറാഴ്ച  12 മണിക്ക് ബഹുമാനപ്പെട്ട കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിക്കും.
        ശാരീരിക മാനസീക പ്രശ്നങ്ങളാല്‍ കഷ്ടപ്പെട്ട് ജീവിതം നയിച്ചിരുന്ന വിമല, ലീല സഹോദരിമാരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കാന്‍ 160 ദിവസം കൊണ്ട് NSS യൂണിറ്റിന് സാധിച്ചു. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ശശിവട്ടക്കൊവ്വലിന്റെ നേതൃത്വത്തില്‍ എം ആനന്ദന്‍ ചെയര്‍മാനും NSS പ്രോഗ്രാം ഓഫീസര്‍ വിവി ബിജു കണ്‍വീനറുമായ കമ്മിറ്റിയാണ് സ്നേഹവീടിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.Tags:
loading...