വിവരണം കൃഷി


#റോക്കറ്റ് - മുളക് ചെടികൾ ഭ്രാന്ത് പിടിച്ച് കായ ഉണ്ടാകാൻ

Reporter: pilathara.com

#റോക്കറ്റ്

മുളക് ചെടികൾ ഭ്രാന്ത് പിടിച്ച് കായ ഉണ്ടാകാൻ റോക്കറ്റ് പ്രയോഗിച്ചാൽ മതി. ഏത് പച്ചക്കറി ചെടികളിലും ഇത് പ്രേയോഗിക്കാവുന്നതാണ് .  മുളകിലാണ് ഇവൻ കൂടുതൽ ഉഷാർ .

റോക്കറ്റ് ഉണ്ടാക്കുന്ന രീതി ചുവടെ കൊടുക്കുന്നു.

#റോക്കറ്റ് ഉണ്ടാക്കുന്ന രീതി .

പച്ചക്കറി ചെടികളിൽ പലരും പറയുന്ന പ്രശ്നമാണ് ചെടികൾ പൂവിടുന്നില്ലെന്ന് അതിന് റോക്കറ്റ് കൊടുത്താൽ മതി , പൂവിട്ടതിനും പൂവ് കൊഴിഞ്ഞ് പോകാതിരിക്കാനും ഇത് പ്രയോഗിക്കാം .


തയ്യാറാക്കുന്ന രീതി .

ഒരു ലീറ്റർ വെള്ളത്തിൽ 20 മില്ലി തൈരും (2 ടേബിൾ സ്പൂൺ) , 5 ഗ്രാം പാൽക്കായവും ചേർത്ത് ആഴ്ചയിലൊരിക്കൽ ഇലകളിലും തണ്ടുകളിലും , തളിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഏത് ചെടികളും അടിമുടി പൂവിട്ട് കായ പിടിക്കും.

റോക്കറ്റ് ഉണ്ടാക്കാൻ പാൽക്കായം വേണം . അപ്പോൾ പാൽക്കായം എന്താണെന്ന് നോക്കാം .

പാൽക്കായം

 പാൽക്കായം അങ്ങാടി മരുന്ന് കടകളിൽ വാങ്ങാൻ കിട്ടും . ചെടികളുടെ പൂക്കൾ കൊഴിയാതിരിക്കാനും , ഇഷ്ടം പോലെ കായ പിടിക്കാനും ,ജൈവ കീടനാശിനിയുമൊക്കെയായി ഉപയോഗിക്കുന്ന കായം ഈ പാൽക്കായം ആണ് .( അല്ലാതെ സാമ്പാറിൽ ഇട്ടുന്ന കറിക്കായം അല്ല)

courtesy: FB KTG Krishithottam Group ( LiJO Joseph )



loading...