കല്യാശ്ശേരി വാര്‍ത്താ വിവരണം

താവം റെയിൽവെ മേൽപ്പാലം യാഥാർത്ഥ്യമായി

3 September 2018
Reporter: ടീവി രാജേഷ് - കല്യാശ്ശേരി മണ്ഡലം എം എൽ എ

താവം റെയിൽവെ മേൽപ്പാലം നാളെ (സ്പതംബർ 4.2018) രാവിലെ 9 മണിക്ക് തുറന്നുകൊടുക്കുകയാണ്.

ഔദ്യോഗികമായ ഉദ്ഘാടനം ഒക്ടോബറിൽ ബഹു.പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. MLA ആയി ആദ്യം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ ഈ മേഘലയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള യാത്രാ ബുദ്ധിമുട്ടു പരിഹരിക്കാൻ ള്ള ശ്രമം ആരംഭിച്ചതാണ്. ഇപ്പോൾ അത് പൂർത്തികരിക്കുകയാണ്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് ഒരു ദിവസം എങ്കിൽ ഒരു ദിവസം നേരത്തെ പാലം തുറന്നുകൊടുക്കാൻ നമുക്കാവണം എന്ന അഭ്യർത്ഥനയുടെ അടിസ്ഥാനത്തി ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പാലം പണി പൂർത്തീകരിച്ച ഉടൻ തുറന്നുകൊടുക്കാൻ അനുമതി നൽകിയിരിക്കുകയാണ്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് പ്രവൃത്തിയ മന്ത്രി ജി.സുധാകരൻ അവർകൾക്ക് കല്യാശേരി മണ്ഡലത്തിലെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നു. മേൽപ്പാല നിർമമാണത്തിന്റെ ഭാഗമായുണ്ടായ അനിവാര്യമായ പ്രയാസങ്ങൾ മനസ്സിലാക്കി സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...

ടീവി രാജേഷ് (കല്യാശ്ശേരി മണ്ഡലം എം എൽ എ )
loading...