വാര്‍ത്താ വിവരണം

ഫുട്ബോൾ സെലക്ഷൻ എരിപുരം സ്പോർട്സ് അക്കാഡമിക്ക് നേട്ടം.

28 April 2018
Reporter: badarudeen mandoor

ചെന്നൈ ജെപ്പിയർ സ്കൂളിലേക്കുള്ള ഫുട്ബോൾ സെലക്ഷൻ ട്രയലിൽ കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള 1000 ൽ അധികം കുട്ടികൾ പങ്കെടുത്തിൽ എരിപുരം സ്പോർട്സ് അക്കാഡമിയുടെ അഫ്രീദി ഹാരിസ്, അവിനാശ് വടക്കൻ എന്നിവർക്ക് സെലക്ഷൻ ലഭിച്ചു.


അക്കാഡമി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കിയ അക്കാഡമി കോച്ചുമാരായ ശ്രീ. പി.വി. ശശീന്ദ്രൻ
ശ്രീ. സിയാസ്, ശ്രീ. രൂപക്, ശ്രീ. ജിത് ജോസ്, ശ്രീ. ആലി മുഹമ്മദ് എന്നിവർക്ക് അഭിനന്ദനങ്ങൾ.
 Tags:
loading...