വാര്‍ത്താ വിവരണം

ഫുട്ബോൾ സെലക്ഷൻ എരിപുരം സ്പോർട്സ് അക്കാഡമിക്ക് നേട്ടം.

28 April 2018
Reporter: badarudeen mandoor

ചെന്നൈ ജെപ്പിയർ സ്കൂളിലേക്കുള്ള ഫുട്ബോൾ സെലക്ഷൻ ട്രയലിൽ കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള 1000 ൽ അധികം കുട്ടികൾ പങ്കെടുത്തിൽ എരിപുരം സ്പോർട്സ് അക്കാഡമിയുടെ അഫ്രീദി ഹാരിസ്, അവിനാശ് വടക്കൻ എന്നിവർക്ക് സെലക്ഷൻ ലഭിച്ചു.


അക്കാഡമി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കിയ അക്കാഡമി കോച്ചുമാരായ ശ്രീ. പി.വി. ശശീന്ദ്രൻ
ശ്രീ. സിയാസ്, ശ്രീ. രൂപക്, ശ്രീ. ജിത് ജോസ്, ശ്രീ. ആലി മുഹമ്മദ് എന്നിവർക്ക് അഭിനന്ദനങ്ങൾ.
 





എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ലക്ഷ്യത്തിലേക്ക് കുതിച്ച ആഫ്രിദിക്കും, അവിനാശിനും ആശംസകൾ

whatsapp
Tags:
loading...