വാര്‍ത്താ വിവരണം

വ്യാഴത്തെ ഇന്ന് രാത്രി ഏറെ തിളക്കത്തിൽ കാണാം!

8 May 2018
Reporter: pilathara.com

(Jupiter at opposition- may 8)

വ്യാഴത്തെ ഇന്നു രാത്രി വളരെ ശോഭയോടെ കാണാൻ സുവർണാവസരം... ഭൂമിയിൽ നിന്നും ഇന്ന് വ്യാഴത്തെ നോക്കുന്ന ഒരാൾക്ക്, വ്യാഴം സൂര്യന്റെ വിപരീത ദിശയിൽ നിലകൊള്ളുന്നതായി മനസ്സിലാകും(ചിത്രം നോക്കൂ.).വ്യാഴം ഭൂമിയുടെ അടുത്തായി എത്തുന്നതുകൊണ്ടും, ഈ സമയം സൂര്യന്റെ പ്രകാശം  വ്യാഴത്തിൽ പതിച്ച്, അതിൽ നല്ലൊരു ഭാഗം ഭൂമിയിലേക്ക് പ്രതിഫലിക്കുന്നതുകൊണ്ടും വ്യാഴത്തെ ഇന്ന് താരതമ്യേന നല്ല തിളമുള്ളതായി കാണാം.ഈ പ്രതിഭാസത്തെയാണ് Jupiter at opposition എന്നു പറയുന്നത്.സൂര്യന്റെ എതിർ ദിശയിലായി കാണുന്നതുകൊണ്ടുതന്നെ, വളരെ തിളക്കത്തിൽ ഇന്ന് വ്യാഴത്തെ കാണാം.നഗ്ന നേത്രങ്ങൾ കൊണ്ടുപോലും വ്യാഴത്തെ താരതമ്യേന നല്ല തിളക്കത്തിൽ കാണാം.

ഇന്ന് വൈകുന്നേരം സൂര്യൻ അസ്തമിച്ചതിനുശേഷം, രാത്രി 7:40ലോടെ വ്യാഴം കിഴക്കു ദിശയിൽ ഉദിച്ചുതുടങ്ങും.രാത്രി 9 മണി മുതൽ നമുക്ക് നന്നായി വ്യാഴത്തെ വീക്ഷിക്കാം.രാത്രി കിഴക്കു ദിശയിൽ നിന്നും ഉദിച്ച്, പുലർച്ചെ 5:45ഓടെ പടിഞ്ഞാറു ദിശയിൽ അസ്തമിക്കും.വ്യാഴത്തെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനായി രാത്രി 9ന് കിഴക്ക് ഭാഗത്ത്, Libra നക്ഷത്രഗണത്തിന്റെ അടുത്തായി നോക്കുക...വ്യാഴത്തെ കാണാം.ഒരു സാധാരണ ദൂരദർശിനി കൊണ്ട് നോക്കിയാൽ, വ്യാഴത്തിനെയും (അല്പം കൂടുതൽ വ്യക്തതയിൽ), അതിന്റെ ഉപഗ്രഹങ്ങളിൽ നാലെണ്ണത്തെയും( Ganymede, Io, Europa, Callisto) ഒരു പൊട്ടു പോലെ കാണാം.
May 10ന് വ്യഴം ഭൂമിയോട് ഏറ്റവും അടുത്തായി എത്തും.

courtesy:  ©Science with SBTags:
loading...