വാര്‍ത്താ വിവരണം

നായനാര്‍ സെവന്‍സ് ഫുട്ബോളിന് തുടക്കമായി

14 May 2018
photo: രാജീവ്,

നായനാര്‍ ഫുട്ബോള്‍ സെവന്‍സിന്‍റെ ഉദ്ഘാടനമത്സരത്തില്‍ DOC FC കൊവ്വപ്പുറം എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ഉദയ കാരാട്ടിനെ പരാജയപ്പെടുത്തി. വാശിയേറിയ മത്സരത്തില്‍ DOC FC യ്ക്കായി അഖില്‍ 2 ഗോളുകള്‍ നേടുകയും ജിനു നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. അഖില്‍ തന്നെയാണ് മത്സരത്തിലെ താരവും.
ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടനമത്സരത്തില്‍ CPIM ചെറുതാഴം ലോക്കല്‍സെക്രട്ടറി സഃ എം.വി.രവി കളിക്കാരെ പരിചയപ്പെട്ടു. മികച്ച കളിക്കാരനുള്ള ട്രോഫി CPIM കൊവ്വപ്പുറം ബ്രാഞ്ച് സെക്രട്ടറി  സഃപി.രാമചന്ദ്രന്‍ സമ്മാനിച്ചു. നബീല്‍ കണ്ണപുരം,അമീര്‍.സി,ഷെഹ്സാദ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. 

നായനാര്‍ ഫുട്ബോളിലെ ഇന്നത്തെ മത്സരത്തില്‍ കാസര്‍ഗോഡന്‍ മണ്ണില്‍ യുവത്വത്തിന്‍റെ കൂട്ടായ്മയിലൂടെ വളര്‍ന്നു വന്ന ബ്ളാസ്റ്റേഴ്സ് FC #നടക്കാവ്,കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ സ്ഥിരതയാര്‍ന്ന പ്രകനത്തിലൂടെ കാണികളുടെ മനം കവരുന്ന റെഡ്സ്റ്റാര്‍ #കടന്നപ്പള്ളിയെ നേരിടും...
മുഴുവന്‍ കായിക പ്രേമികളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നുTags:
loading...