വാര്‍ത്താ വിവരണം

സ്റ്റുഡൻസ് ആർട്ട് എക്സിബിഷൻ പിലാത്തറയിൽ

7 June 2018
Reporter: pilathara.com

ANYBODY  CAN  DRAW (എബിസിഡി)   ആർച്ചി കൈറ്റ്സ്  പിലാത്തറയുടെയും  ആഭിമുഖ്യത്തിൽ കുട്ടികളുടെ എക്സിബിഷൻ ഒരുക്കുകയാണ് . ജൂൺ   എട്ടാം തീയതി വെള്ളിയാഴ്ച  വൈകുന്നേരം 6 മണിക്ക്  ശ്രീ ടി വി  രാജേഷ് എം എൽ എ  ഉൽഘാടനം ചെയ്യും.

ദൃശ്യ  കലകളെ  പ്രോത്സാഹിപ്പിക്കുക എന്ന  ലക്ഷ്യം മുൻനിർത്തി ദൃശ്യ കലാപഠനം നടത്തുന്ന കുട്ടികളുടെ   പരിശീലനം ഒന്നര വർഷം തികയുന്ന വേളയിലാണ്   എബിസിഡി എക്സിബിഷൻ സംഘടിപ്പിക്കുന്നത്. നാല്പതോളം കുട്ടികളുടെ ചിത്രങ്ങളും, ശില്പങ്ങളും പ്രത്യേകം സജ്ജമാക്കിയ വേദികളിൽ പ്രദർശിപ്പിക്കുന്നു. ജൂൺ 9 , 10 ദിവസങ്ങളിൽ പ്രദർശനം കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. 

പത്രസമ്മേളനത്തിൽ  ആർട്ടിസ്റ് വർഗീസ് ഇ  ഡേവിഡ്, ഷനിൽ കെ പി , കൃഷ്ണദാസ് വി കെ , സുഹൈൽ ചട്ടിയോൾ തുടങ്ങിയവർ പങ്കെടുത്തു. 

exhibition details

Tags:
loading...