കല്യാശ്ശേരി വാര്‍ത്താ വിവരണം

ക്ഷേത്രകലാ അക്കാദമി പുരസ്ക്കാര വിതരണം നടന്നു

27 February 2019
Reporter: pilathara.com

ക്ഷേത്രകലാ അക്കാദമിയുടെ ഈ വർഷത്തെ പുരസ്ക്കാരം ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡുകൾ നൽകി. ടി വി രാജേഷ് എം.എൽ എ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഗോപി, സ്വാമി കൃഷ്ണാനന്ദ ഭാരതി ഒ.കെ വാസു മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി ദിവ്യ, അക്കാദമി ചെയർമാൻ ഡോ.കെ എച്ച് സുബ്രഹ്മണ്യൻ മെമ്പർ പി.പി ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ദേവസ്വം കമീഷ്ണർ കെ.മുരളീധരൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.കെ.ഹസൻ കുഞ്ഞി മാസ്റ്റർ, കെ.വി രാമകൃഷ്ണൻ, ബോർഡ് അംഗം കൊട്ടറ വാസുദേവ് അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത് എന്നിവർ പങ്കെടുത്തു. 2013 ൽ കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് മലമ്പാർ ദേവസ്വം ബോർഡിന്റെ കീഴിൽ മാടായിക്കാവ് ആസ്ഥാനമായി ക്ഷേത്ര കലാഅക്കാദമി ആരംഭിച്ചതെങ്കിലും 2015 ആഗസ്തിലാണ് അക്കാദമി ഉദ്ഘാടനം ചെയ്തത്. രണ്ട് വർഷക്കാലം പ്രവർത്തനരഹിതമായിരുന്നു ആക്കാദമിയുടെ പ്രവർത്തനങ്ങൾ. LDF സർക്കാർ അധികാരത്തിൽ വരുകയും 2017ൽ ബാറ്റിൽ 50 ലക്ഷം രൂപ അക്കാദമിയുടെ പ്രവർത്തനത്തിനായി അനുവദിക്കുകയും ചെയ്തു. തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. ബഹുവിധങ്ങളായ ശില്പശാലകളും, ക്ഷേത്ര പ്രചാരണങ്ങളും ഗ്രസ്വകാല കോഴ്സുകളും ആരംഭിച്ചു. 'ഹൃദ്യം വാദ്യം' എന്ന പേരിൽ തെന്നിന്ത്യൻ ക്ഷേത്ര വാദ്യക്കളരിയും, വാദ്യ ഗ്രാമവും, കുഞ്ഞിമംഗലത്ത് 'ശില്പി- ശില്പം ' എന്ന ഒരു ലോഹ ശിലാ ശില്പശാലയും, 'ഭാരതി ' എന്ന പേരിൽ ക്ഷേത്ര കലാമേളയും സംഘടിപ്പിക്കുകയുണ്ടായി. ഇത് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്ന പരിപാടികളായിരുന്നു. ഓട്ടൻതുള്ളൽ, ചെണ്ട, തെയ്യം മുഖത്തെഴുത്ത്, ചുമർചിത്രം, സോപാനസംഗീതം തുടങ്ങിയ ഗ്രസ്വകാല കോഴ്സുകൾ അക്കാദമി ആരംഭിച്ചു കഴിഞ്ഞ രണ്ട് വർഷകാലമായി വിദ്യാലയങ്ങളിലും കലാസാംസ്ക്കാരിക സമിതികളിലുമായി അമ്പതിലധികം ക്ഷേത്ര കലാവതരണങ്ങൾ നടത്തി. ക്ഷേത്ര കലാ അക്കാദമിയിൽ ശിൽപി ശിൽപം ക്യാമ്പിൽ നിർമ്മിച്ച ശില്പങ്ങൾ ഉപയോഗപ്പെടുത്തി മ്യൂസിയം ആരംഭിച്ചു. 2017 മുതൽ ക്ഷേത്രകലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ക്ഷേത്ര കലാശ്രീ അവാർഡ്, ക്ഷേത്ര കലാ അവാർഡ്, ഫെലോഷിപ്പുകൾ എന്നിവ നൽകി വരുന്നു. 2017-ലെ പുരസ്‌കാരത്തിന് ക്ഷേത്ര കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ക്ഷേത്രകലാശ്രീ അവാഡ് ചേമഞ്ചേരി കുഞ്ഞിരാമന് നൽകി കലാമണ്ഡലം ഗീതാനന്ദന്‍- ഓട്ടന്‍ തുള്ളല്‍ (മരണാനന്തര ബഹുമതി) അർഹനായി. ക്ഷേത്രകലാ രംഗത്തെ സമഗ്ര സംഭാവന മാനിച്ചാണ‌് 25,001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന ഈ വർഷത്തെ (2018ലെ ) പുരസ‌്കാരം ക്ഷേത്ര കലാശ്രീ അവാർഡ‌് കലാമണ്ഡലം ഗോപിയാശാന് മന്ത്രി നൽകി. ക്ഷേത്രകലാ ഫെലോഷിപ്പും 15,001 രൂപയും ഫലകവും പ്രശസ്തി പത്രവുo ഫെലോഷിപ്പു സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനും നൽകുകയുണ്ടായി. 18 പേർ ക്ഷേത്രകലാ അവാർഡിന‌് അർഹരായി. സന്തോഷ് ഉദയവർമൻ (ദാരു ശിൽപം), പടിഞ്ഞാറ്റയിൽ രമേശൻ (ലോഹശിൽപം), ശങ്കരൻ ശിൽപി കുന്നരു (ശിലാശിൽപം), ബിജു പാണപ്പുഴ (ചുമർ ചിത്രം), ശങ്കരൻ എമ്പ്രാന്തിരി, നീലേശ്വരം (തിടമ്പുനൃത്തം), കരിയിൽ സതീശൻ നമ്പ്യാർ (കളമെഴുത്ത്), സദനം കെ രാമൻകുട്ടി നായർ, തൃശൂർ (കഥകളി), കലാമണ്ഡലം പ്രഭാകരൻ, എറണാകുളം (തുള്ളൽ), തൃപ്പൂണിത്തുറ കൃഷ്ണദാസ് (ക്ഷേത്രവാദ്യം), ഗോപിനാഥ് ആയിരംതെങ്ങ് (ക്ഷേത്ര വൈജ്ഞാനിക സാഹിത്യം), പുളിയാമ്പള്ളി ശങ്കരമാരാർ (സോപാന സംഗീതം), മാണി നീലകണ്ഠ ചാക്യാർ, ഇരിങ്ങാലക്കുട (ചാക്യാർകൂത്ത്), പി കെ ഹരീഷ് നമ്പ്യാർ, ലക്കിടി (കൂടിയാട്ടം), പി ആർ ശിവകുമാർ, ഗുരുവായൂർ (കൃഷ്ണനാട്ടം), ശ്രീരാജ് കിള്ളിക്കുറിശ്ശിമംഗലം, പാലക്കാട് (പാഠകം), കലാമണ്ഡലം വാണിവാസുദേവൻ ആലുവ (നങ്ങ്യാർകൂത്ത്), രതീഷ് കുമാർ പല്ലവി (ശാസ്ത്രീയ സംഗീതം), പി സരസ്വതി, പയ്യന്നൂർ (അക്ഷരശ്ലോകം) എന്നിവർക്കാണ് അവാർഡ്. 7,500 രൂപയും ഫലകവും പ്രശസ്തി പത്രവുo മന്ത്രി സമ്മാനിച്ചു.


സംസ്ഥാന സർക്കാർ ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ 25 ലക്ഷം രൂപ ക്ഷേത്ര കലാ അക്കാദമിയുടെ പ്രവർത്തനത്തിന് അനുവദിച്ചിട്ടുണ്ട്. ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കാനും, അതിനെ ജനകീയവത്ക്കാനും രൂപികൃതമായ ക്ഷേത്ര കലാ അക്കാദമി കേരളത്തിന്റെ കലാസാംസ്ക്കാരിക രംഗത്ത് നവീനമായൊരു ദിശാബോധം സൃഷിട്ടിക്കാൻ സാധിച്ചിട്ടുണ്ട്. പുതിയ ക്യാമ്പസും പുതിയ കോഴ്സും ആരംഭിക്കുകയും അക്കാദമിയെ ഒരു കല്പിത സർവ്വകലാശാലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.



loading...