വാര്‍ത്താ വിവരണം

നവതി നിറവിൽ കേരള സംസ്‌ഥാന ദേശീയ ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

9 June 2018
Reporter: ശരണ്യ എം ചാരു

നവതി നിറവിൽ കേരള സംസ്ഥാന ദേശീയ ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു.


പയ്യന്നൂർ: കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പത്താമത് ദേശീയ ചലച്ചിത്ര മേളയുടെ ഔപചാരികമായ ഉദ്‌ഘാടനം നിറഞ്ഞ സദസ്സിൽ, ബഹുമാനപ്പെട്ട സാംസ്ക്കാരിക, പട്ടികജാതി പട്ടിക വർഗ്ഗക്ഷേമ, പിന്നോക്ക ക്ഷേമ, നിയമ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ നിർവ്വഹിച്ചു. ബഹുമാനപ്പെട്ട എംഎൽഎ ശ്രീ സി. കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ ഗിരീഷ് കാസരവള്ളി മുഖ്യാതിഥി ആയി.

മലയാള സിനിമയെ മികവുറ്റതാക്കുന്ന ആവിഷ്ക്കരണത്തിലെ വ്യത്യസ്തതയെ കുറിച്ചും, കഥ എഴുത്തിലെ ജീവിതത്തെ കുറിച്ചും ഗിരീഷ് കാസരവള്ളി വേദിയിൽ സംസാരിച്ചു. കേരളീയ സിനിമാ പിന്നണി പ്രവർത്തകർ അവരുടെ തൊഴിലിനോട് പുലർത്തുന്ന നീതിയെ കുറിച്ചും, പ്രതിഫലത്തിലെ മേന്മയെ കുറിച്ചും സംസാരിച്ച അദ്ദേഹം, ഇത് കന്നഡ സിനിമകളിൽ കാണാൻ കഴിയാത്തതാണെന്നും, ഇതിൽ കുറെ കൂടി വർധന ഉണ്ടായാൽ ഇപ്പോൾ ഉള്ളത്തിന്റെ എത്രയോ ഇരട്ടി ദേശീയ അവാർഡുകളെ ലഭിക്കുമെന്നും കൂട്ടിച്ചേർത്തു.

തുറമുഖ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി, സെക്രട്ടറി മഹേഷ് പഞ്ചു, എം പി മാരായ ശ്രീ കെ കെ രാജേഷ്, നഗരസഭാ ചെയർമാൻ ശ്രീ ശശി വട്ടക്കൊവ്വൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത പരിപാടിയിൽ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും, തിരക്കഥാകൃത്തും സംവിധായകനും കൂടിയായ കമൽ, പയ്യന്നൂരിന്റെ സിനിമാ പാരമ്പര്യത്തേയും ഐഎഫ്എഫ്കെ വേദികളിലെ പയ്യന്നൂർ ജനതയുടെ സാന്നിധ്യത്തെ കുറിച്ചും സംസാരിച്ചു. സിനിമാ സബ് ടൈറ്റിൽ എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ച പയ്യന്നൂർ ഫിലിം സൊസൈറ്റി ഭാരവാഹികളെ അഭിനന്ദിച്ചു. ദേശീയ ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിലെ ആദ്യ സിനിമയെ തന്നെ നിറഞ്ഞ സദസ്സിൽ നിറഞ്ഞ ജന സാന്നിധ്യത്തിൽ വരവേറ്റ ജനങ്ങളെയും അദ്ദേഹം മറന്നില്ല. Tags:
loading...