വാര്‍ത്താ വിവരണം

കൂറ്റൻ സഡാക്കോ കൊക്കുമായി ഏഴോം ജി എം യു .പി സ്കുളിലെ വിദ്യാർത്ഥികൾ

7 August 2018
Reporter: രതീഷ്

ഹിരോഷിമാ ദിനത്തിന്റെ  ഭാഗമായി ഏഴോം ജി.എം.യു.പി. സ്കൂളിൽ യുദ്ധം വിരുദ്ധ ദിനം ആചരിച്ചു.   ചരിത്ര സ്മാരകത്തെ അനുസ്മരിക്കുന്ന 5 മീറ്റർ ഉയരമുള്ള കൂറ്റൻ സഡാക്കോ  കൊക്കിനെ  വിദ്യാലയത്തിലെ വിദ്യാർത്ഥികൾ   നിർമ്മിച്ചു . യുദ്ധവിരുദ്ധ ഫോട്ടോ പ്രദർശനവും ഉണ്ടായി.

ചടങ്ങ് പി-ടി.എ പ്രസിഡന്റ് വി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. എസ്.ഗിരിജാദേവി ഉദ്ഘാടനം ചെയ്തു. കെ. രഞ്ജിത്ത് യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.  പി.ലീല , എ.വി. പ്രത്യുഷ, ടി.പി ബാബുരാജ്, സന്ധ്യ.ടി. കെ. ഷീജ.. അലീമ. സുഷ .രേഷ്മ .രാജീവൻ നികേഷ് ഷാഹിന എന്നിവർ സംസാരിച്ചു, അംഗിത നന്ദി പറഞ്ഞു.Tags:
loading...