വാര്‍ത്താ വിവരണം

കേരളത്തിനൊരു കൈത്താങ്ങായി സ്നേഹപൂർവ്വം കുഞ്ഞിമംഗലം എന്ന വാട്സ് ആപ്പ് കൂട്ടായ്മയും

31 August 2018
Reporter: Sruthin Kunhimangalam
ഫ്ലാഗ് ഓഫ് കർമ്മം ബഹുമാനപ്പെട്ട കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം. കുഞ്ഞിരാമൻ നിർവ്വഹിക്കുന്നു.
സോഷ്യൽ മീഡിയയുടെ ദുരുപയോഗം അനിയന്ത്രിതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രളയക്കെടുതിയിലായ കേരളത്തിനു ഒരു കൈതാങ്ങ് എന്ന പോലെ വിരൽതുമ്പിൽ ഒരു കണ്ട്രോൾ റൂമുകളായി മാറാൻ സാമൂഹിക മാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കേവലം തെറിപറയാനും കലഹിക്കാനും ഫോർവേർഡ് മെസ്സേജുകൾ കൊണ്ട് നിറക്കാനുമല്ല സോഷ്യൽ മീഡിയയും വാട്സാപ്പ് ഗ്രൂപ്പുകളും... അതിനൊക്കെ അപ്പുറം ഇതുപോലുള്ള പല നല്ല കാര്യങ്ങളും നമുക്ക് ചെയ്യാനാകും എന്ന് തെളിയിച്ചിരിക്കുകയാണ് കുഞ്ഞിമംഗലത്ത് പിറന്ന സ്നേഹപൂർവ്വം കുഞ്ഞിമംഗലം എന്ന വാട്സാപ്പ് കൂട്ടായ്മ. പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തിനൊരു കൈത്താങ്ങ് എന്ന സന്ദേശവുമായി വയനാട്ടിലേക്ക് രണ്ട് വണ്ടി നിറയെ ആവശ്യസാധനങ്ങളുമായി പുറപ്പെടുകയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നേരിട്ട് അർഹരായവർക്ക് സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്യുകയും ചെയ്തു. വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹുമാനപ്പെട്ട കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം. കുഞ്ഞിരാമൻ നിർവ്വഹിച്ചു. ചടങ്ങിനു ശ്രുതിൻ.യു സ്വാഗതവും ഉണ്ണി നന്ദിയും പറഞ്ഞു.


Tags:
loading...