വാര്‍ത്താ വിവരണം

മല്ലിയോട്ട് പാലോട്ട്കാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകി.

31 August 2018
Reporter: Sruthin Kunhimangalam
ക്ഷേത്രം മുഖ്യകർമി ഷിജു മല്ലിയോടനിൽനിന്ന് ടി.വി.രാജേഷ് എം.എൽ.എ. തുക സ്വീകരിച്ചു
കുഞ്ഞിമംഗലം: മല്ലിയോട്ട് പാലോട്ട്കാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകി. ക്ഷേത്രം മുഖ്യകർമി ഷിജു മല്ലിയോടനിൽനിന്ന് ടി.വി.രാജേഷ് എം.എൽ.എ. തുക സ്വീകരിച്ചു. സമുദായിമാരായ ടി.പി.നാരായണൻ, ഉന്നത്തിൽ മോഹനൻ, വി.പി.ഭാസ്കരൻ, കെ.കൃഷ്ണൻ, അന്തിത്തിരിയൻമാർ, വാല്യക്കാർ, കാഴ്ചക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പാലോട്ട്കാവ് ദേവസ്വം, മല്ലിയോട്ട്, വടക്കുമ്പാട്, തലായി, കുതിരുമ്മൽ ഊര് കാഴ്ച കമ്മിറ്റികൾ ചേർന്നാണ് തുക സമാഹരിച്ചത്.


Tags:
loading...