കല്യാശ്ശേരി വാര്‍ത്താ വിവരണം

കല്യാശേരി മണ്ഡലം:   ബജറ്റ് പ്രഖ്യാപനം 2020

8 February 2020
Reporter: Ratheesh

കണ്ണൂർ പരിയാരം  ഗവ മെഡിക്കൽ  കോളേജ് ആശുപത്രിയുടെ വികസനത്തിന് 30 കോടി രൂപ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം, വിവിധ അറ്റകുറ്റ പ്രവൃത്തികൾ, പുതിയ ഉപകരണങ്ങൾ വാങ്ങൽ, മാലിന്യ സംസ്ക്കര യൂണിറ്റ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാണ് തുക പ്രഖ്യാപിച്ചത്.

കൂടാതെ  ദന്തൽ കോളേജിന് 1.50 കോടി രൂപ യും അനുവദിച്ചു. പുതിയ ഉപകരങ്ങൾ വാങ്ങുന്നതിനും, അറ്റകുറ്റ പ്രവർത്തനങ്ങൾക്കും, പഠന ഉപകരണങ്ങളും, ലൈബ്രറി നിർമ്മാണത്തിനു തുക ഉപയോഗിക്കും.

പരിയാരം  മെഡിക്കൽ കോളേജ്: നഴ്സിംഗ് കോളേജ് നിർമ്മാണത്തിന് 90 ലക്ഷം രുപ യും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

പരിയാരം ഗവ ആയുർവേദ കോളേജിന്റ വികസന പ്രവർത്തനങ്ങർക്ക് 9 കോടി രൂപ യാണ് സംസ്ഥാന  ബജറ്റിൽ പ്രഖ്യാപിച്ചത്. ഇ എൻ ടി 
ഒഫ്ത്തമോളജി ആശുപത്രി, ലേഡീസ് ഹോസ്റ്റൽ 2 നില കെട്ടിടം, അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾക്കാണ് 9 കോടി അനുവദിച്ചത്. കൂടാതെ 
ആയുർവേദ കോളേജിൽ മാനസികാരോഗ്യ ക്ലിനിക് ആരംഭിക്കുന്നതിന് 1.50 കോടി രൂപ യും ബജറ്റിൽ പ്രഖ്യാപിച്ചു.

ചെറുതാഴം പഞ്ചായത്തിലെ നട്ടിക്കടവിൽ പെരുമ്പപുഴക്ക് കുറുകെ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാൻ 8 കോടി രൂപയാണ് അനുവദിച്ചത്.
പുറച്ചേരി കോട്ട മേഖലകളിലെ ജനങ്ങളുടെ  ദീർഘകാലത്തെ ആവശ്യമായിരുന്നു നട്ടിക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുക എന്നത്.

പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയുടെയും  ഗവ ആയുർവേദ കോളേജിന്റെ വികസനത്തിനും നട്ടിക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജിനും തുക അനുവദിച്ച സംസ്ഥാന ഗവൺമെന്റിന്റെ ടി വി രാജേഷ് എംഎൽഎ നന്ദി അറിയിച്ചു




loading...