കളിയാട്ടം


Gurukkal Theyyam (ഗുരുക്കൾ തെയ്യം)

Reporter: rajeev creative - pilathara.com
രാജീവ് ക്രിയേറ്റീവ് ഫോട്ടോസ്

         

         കോലമന്നൻ്റെ അനുചരന്മാരാൽ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കൾതെയ്യം. കതിവന്നൂർ വീരൻ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ് കുരിക്കൾ തെയ്യം. വണ്ണാന്മാംരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണത്രെ ഗുരുക്കൾ തെയ്യമായി മാറിയത്. നാട് വാഴും തമ്പുരാൻ തൻ്റെ ബാധയകറ്റാൻ ഒരിക്കൽ വിളിപ്പിച്ചത് എഴുത്തും മന്ത്രവും യോഗവും പഠിച്ച് നാടാകെ കേളികേട്ട കുഞ്ഞിരാമൻ ഗുരുക്കളെ ആയിരുന്നു. തൻ്റെ ബാധയകറ്റിയ കുഞ്ഞിരാമൻ കൈ നിറയെ സ്വർണ്ണം  നൽകിയതിന്  പുറമേ വിളിക്കാൻ നല്ലൊരു സ്ഥാനപ്പേരും നല്കു്കയുണ്ടായി. എന്നാൽ അസൂയാലുക്കൽ മറഞ്ഞു നിന്ന് ആ വിലപ്പെട്ട ജീവൻ അപഹരിച്ചു. പുഴാതിപ്പറമ്പിൻ്റെ കന്നിരാശിയിൽ ഗുരുക്കൾ മരിച്ച് വീണു. വിലാപം കേൾക്കനിട വന്ന കതിവന്നൂർ വീരൻ ഗുരുക്കളെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണു കഥ. കാമ്പാടി പള്ളിയറ മുമ്പാകെ കയ്യെടുത്ത് ഒരു കൊടിയാക്കിലയും മുതിർച്ചയും കോലവും കൽപ്പിച്ചു കൊടുത്തു. 



loading...