വാര്‍ത്താ വിവരണം

പിലാത്തറ ഫുട്ബോൾ അക്കാദമി യാഥാർത്ഥ്യമായി

2 October 2018
Reporter: രാജേഷ് പിലാത്തറ

പിലാത്തറയിലെയും പരിസര പ്രദേശങ്ങളിലെയും 5 വയസിനും 16 വയസിനും ഇടയ്ക്കുള്ള   കുട്ടികളെ ഫുട്ബോൾ കളി ശാസ്ത്രീയമായി പഠിപ്പിക്കുന്നതിനു വേണ്ടി ആരംഭിച്ചതാണ് പിലാത്തറ ഫുട്ബോൾ അക്കാദമി.

           അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസിലൂടെ മുൻ ഇന്ത്യൻ താരവും ഈസ്റ്റ് ബംഗാൾ ക്യാപ്റ്റനുമായിരുന്ന എം.സുരേഷാണ്.  സുരേഷിന്റെ നേതൃത്വത്തിൽ നടന്നു.  ഫുട്ബോൾ അക്കാദമിയുടെ ഹെഡ് കോച്ചായി എം.സുരേഷ്  സേവനം അനുഷ്ടിക്കും.

          500നടുത്ത് കുട്ടികൾ പങ്കെടുത്ത സെലക്ഷൻ ക്യാമ്പിൽ നിന്നും 120 ഓളം  പേരെ സെലക്ട് ചെയ്തു. ശനി, ഞായർ തുടങ്ങി അവധി ദിവസങ്ങ ളിലായാണ് പരിശീലനം നൽകുക. അഡ്മിഷൻ  നേടുന്ന കുട്ടികൾക്ക്  50000 രൂപവരെയുള്ള ഇൻഷുറൻസ്പരിരക്ഷ, ഫുട്ബോൾ കിറ്റ് എന്നിവയും നൽകും. KSEB താരം ജിതേഷ്, നാല് തവണ സന്തോഷ് ട്രോഫി ജഴ്സി അണിയുകയും ക്യാപ്റ്റനാവുകയും ചെയ്ത ബിനീഷ് തുടങ്ങിയ രാജ്യാന്തര താരങ്ങൾ കുട്ടികളെ പരിശീലിപ്പിക്കാൻ പിലാത്തറയിൽ എത്തും.Tags:
loading...