വാര്‍ത്താ വിവരണം

പയ്യന്നൂർ കോളേജ് ജനറൽ അലുമ്‌നി അസോസിയേഷൻ നിർധാരരായ 30 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു

4 October 2018
Reporter: shanil cheruthazham

പയ്യന്നൂർ കോളേജിലെ പൂർവ്വ വിദ്യാർഥികൾ നിർധാരരായ 30 വിദ്യാർത്ഥികൾക്ക്  10,000 രൂപാ വീതം സ്കോളർഷിപ് നൽകുന്നു . കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയാണ് പൂർവ്വവിദ്യാർത്ഥികളിൽനിന്നും തുക ശേഖരിച്ചു അർഹരായ വിദ്യാർത്ഥികൾക്ക് നൽകാൻ മുന്നോട്ടു വന്നിരിക്കുന്നത് . സ്കോളർഷിപ് വിതരണോത്ഘാടനം ഒക്ടോബർ 5 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 നു  പൂർവ്വ വിദ്യാർത്ഥി കെ സി വേണുഗോപാൽ എം പി നിർവഹിക്കും.  വിദ്യാർത്ഥികളായ ടി വി രാജേഷ് എം എൽ എ, നഗരസഭാ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ എന്നിവർ മുഖ്യതിഥികളായിരിക്കും.ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി  ഡോ പി ബാലകൃഷ്ണൻ (  അലുമ്‌നി അസോസിയേഷൻ പ്രസിഡണ്ട് ), കെ പി ശ്രീധരൻ ( സെക്രട്ടറി അലുമ്‌നി അസോസിയേഷൻ ), ഡോ ജയചന്ദ്രൻ കീഴോത്ത്, (പ്രിൻസിപ്പൽ പയ്യന്നൂർ കോളേജ് ) എന്നിവർ  അറിയിച്ചു. Tags:
loading...