വാര്‍ത്താ വിവരണം

കടന്നപ്പള്ളിയിൽ തിലകൻ സ്മാരക നാടകോത്സവം

25 November 2018
Reporter: pilathara.com

നേതാജി കടന്നപ്പള്ളി ആതിഥ്യമരുളുന്ന തിലകൻ സ്മാരക പ്രൊഫഷണൽ നാടകോത്സവം 26 മുതൽ 30 വരെ പടിഞ്ഞാറെക്കര യു.പി. സ്കൂൾ മൈതാനത്ത് നടക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് സിനിമാതാരം ഷമ്മി തിലകൻ ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ അക്ഷരകലയുടെ വേറിട്ട കാഴ്ചകൾ, കായംകുളം ദേവയുടെ ഇമ്മിണി വല്യ ഒന്ന്, ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക, അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ,. തിരുവനന്തപുരം മലയാള നാടകവേദിയുടെ കിസാൻ രാമന്റെ വിരലുകൾ എന്നീ നാടകങ്ങൾ അരങ്ങിലെത്തും. പ്രവേശനം സൗജന്യമാണ്. നാടകദിവസങ്ങളിൽ പന്തൽചർച്ചയും നടക്കും.Tags:
loading...