വാര്‍ത്താ വിവരണം

ജീവിത നാട്ടകത്തിലെ സർഗ്ഗ തേജസ്സുകൾ

5 December 2018
Reporter: Unni Puthoor

ലോകഭിന്നശേഷി ദിനചരണത്തോടനുബന്ധിച്ചു കാസർഗോഡ് ഗവണ്മെന്റ് സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക ബോധവൽക്കരണം ലക്ഷ്യമിട്ട്, ഭിന്നശേഷിക്കാരായാ കുട്ടികൾക്ക് സവിശേഷ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിവരിക്കുന്ന എക്സിബിഷൻ SpEd EXPO 18 ഡിസംബർ 5 ന്  ഗവ. അന്ധവിദ്യാലയത്തിൽ  പ്രവർത്തിക്കുന്ന കോളേജ് ക്യാമ്പസിൽ നടക്കുന്നു.

സെറിബ്രൽ പാൾസിയെന്ന വെല്ലുവിളിയെ വാക്കുകളും വരികളും കൊണ്ട് അതിജീവിച്ച പ്രണവ്, പാരാലിമ്പിക് മത്സരത്തിൽ വനിതാ പവർലിഫ്റ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ പി.വി ലതിക എന്നിവർ വിശിഷ്ട അതിഥികളായി ചടങ്ങിന് മാറ്റ് കൂട്ടും.

ഏവർക്കും സ്വാഗതം,,,,Tags:
loading...