വാര്‍ത്താ വിവരണം

മാസ്റ്റർ അഭയ് ചികിത്സാ സഹായ കമ്മിറ്റിയായി

21 October 2017
Reporter: shanil Cheruthazham
ഫണ്ടു സ്വരൂപണത്തിനായി Abhay Treatment Support Account എന്ന പേരിൽ പിലാത്തറ സർവീസ് സഹകരണ ബേങ്ക് A/CNo: CHSO201110006725, IFSC: |CIC0000103. SBI പിലാത്തറ ബ്രാഞ്ച്. Alc No: 37 246515983, IFSC code: SBIN 0 07 I214 എന്നീ നമ്പരുകളിൽ രണ്ട് അക്കൗണ്ടുകൾ

പിലാത്തറ: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാസ്റ്റർ അഭയിന് ഒടുവിൽ ക്യാമ്പസ് ഹോപ്പ് തുണയായി. തലശ്ശേരി മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ ചികിത്സയിൽ കഴിയുന്ന അഭയിന്റെ ഏക ആശ്രയം കൂലിപ്പണിക്കാരിയായ അമ്മ ത്രേസ്യയായിരുന്നു.ചെറുപ്രായത്തിൽ തന്നെ അച്ഛനുപേക്ഷിച്ച അഭയിൻ്റെ ചികിത്സയും ജീവിത ചെലവും താങ്ങാനാവാതെ അമ്മ ത്രേസ്യ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് ഹോപ്പിന്റെ കുട്ടിപ്പട്ടാളമായ ക്യാമ്പസ് ഹോപ്പിൻ്റെ  കൊട്ടില യൂണിറ്റ് അംഗങ്ങൾ അഭയിൻ്റെ  കാര്യം പിലാത്തറ ഹോപ്പിൽ അറിയിക്കുന്നത്. അഭയിൻ്റെ  മൂന്ന് വർഷത്തെ ചികിത്സക്ക് മൂന്ന് വർഷത്തേക്ക് കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും വേണം. ഈ സാഹചര്യത്തിലാണ് അഭയിനെ സഹായിക്കാൻ ഹോപ്പ് മുൻകൈ എടുത്ത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. ഈ സഹായ കമ്മിറ്റിയിലാണ് ഇനി അഭയിൻ്റെയും കുടുംബത്തിൻ്റെ യും പ്രതീക്ഷ' കല്യാശ്ശേരി MLA TV രാജേഷ്, പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് രാജേഷ്, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി, ചെറുതാഴം പഞ്ചായത്ത് പ്രസി.പ്രഭാവതി , കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസി.ബാലകൃഷ്ണൻ, പിലാത്തറ വ്യാകുലമാതാ ഫെറോന വികാരി ഫാ. ജോയ് പൈനാടത്ത് എന്നിവരാണ് രക്ഷാധികാരികൾ ' കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പിലാത്തറ ഡിവിഷൻ മെംബർ TV ഉണ്ണികൃഷ്ണൻ ചെയർമാനുംഹോപ്പ് മാനേജിംഗ് ട്രസ്റ്റി KS ജയമോഹൻ ജനറൽ കൺവീനറും, വി. മാധവൻ ട്രഷറുമായ 51 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

ഫണ്ടു സ്വരൂപണത്തിനായി Abhay Treatment Support Account എന്ന പേരിൽ

പിലാത്തറ സർവീസ് സഹകരണ ബേങ്ക്
A/CNo: CHSO201110006725
IFSC: |CIC0000103
SBI പിലാത്തറ ബ്രാഞ്ച്
Alc No: 37 246515983
1FSC code: SBIN 0 07 I214 എന്നീ നമ്പരുകളിൽ രണ്ട് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്.


നിങ്ങളുടെ സംഭാവനകൾചികിത്സാ സഹായ കമ്മറ്റിയിൽ നേരിട്ടോ, ചെക്ക്, മണി ഓർഡർ, ഡ്രാഫ്റ്റ്, ബാങ്ക് ട്രാൻസ്ഥർ രീതികളിലോ അയക്കാവുന്നതാണ്. സംഭാവനകൾക്ക് IT Sec80 Gപ്രകാരം ടാക്സ് ഇളവുകൾക്ക് രശീത് നൽകുന്നതാണ്.

സംഭാവന അയക്കേണ്ട മേൽവിലാസം
ചെയർമാൻ /ജന: കൺവീനർ
അഭയ് ചികിത്സാ സഹായക്കമ്മറ്റി c/o. ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്
പിലാത്തറ
വിളയാങ്കോട് പി.ഒ
കണ്ണൂർ 670504
Mob.9605398889



whatsapp
Tags:
loading...