വാര്‍ത്താ വിവരണം

#ഹർത്താലിനോട് മധുരമായ പ്രതിഷേധവുമായി മാതമംഗലത്തെ പച്ചക്കറി വ്യാപാരി

15 December 2018
Reporter: പെരിങ്ങോം ഹാരിസ്
 ഹർത്താലിനോട് മധുരമായ പ്രതിഷേധവുമായി മാതമംഗലത്തെപച്ചക്കറി വ്യാപാരി ഹരിത രമേശൻ.

കണ്ണൂർ : #ഹർത്താലിനോട് മധുരമായ പ്രതിഷേധവുമായി #മാതമംഗലത്തെപച്ചക്കറി വ്യാപാരി ഹരിത രമേശൻ. 25000 രൂപയുടെ പച്ചക്കറി ഹർത്താൽ ദിനത്തിൽ ആവശ്യക്കാർക്ക് സൗജന്യമായി നൽകി. വ്യാഴാഴ്ച തമിഴ്നാട്ടിലും കർണാടകത്തിലും പച്ചക്കറി ബുക്ക് ചെയ്തു. വെള്ളിയാഴ്ച രാവിലെ നാല് മണിക്ക് പച്ചക്കറി മാതമംഗലത്ത് എത്തി. ഹർത്താൽ കാരണം വിപണനം ചെയ്യുവാൻ സാധിക്കില്ലെന്നറിഞ്ഞ രമേശൻ ആവശ്യക്കാർക്ക് സൗജന്യമായി നൽകി. കഴിഞ്ഞ ഹർത്താലിന് 15000 രൂപയുടെ പച്ചക്കറികളാണ് നശിച്ചതെന്ന് രമേശൻ പറയുന്നു. ഈ ഹർത്താലിനും ഭക്ഷണ സാധനങ്ങൾ നശിച്ചു കൂടെന്ന് രമേശൻ തീരുമാനിച്ചു. രാവിലെ 6.30 ക്ക് തൻ്റെ കടയുടെ മുന്നിൽ നിരത്തിയ പച്ചക്കറികൾ 8.30 മണിയാകുമ്പോൾ പൂർണമായും തീർന്നു.

ജനങ്ങളെ ദുരിതത്തിലാക്കുന്ന പ്രാകൃത സമരമുറകൾ എന്ന് അവസാനിക്കും? പ്രതിഷേധത്തിൽ പോലും നന്മ ചെയ്യുന്ന ഹരിത രമേശനെ പോലുള്ള നന്മ മരങ്ങളാണ് നാടിന് വേണ്ടത്.

കടപ്പാട്: Fb  പെരിങ്ങോം ഹാരിസ്Tags:
loading...