വാര്‍ത്താ വിവരണം

തലശ്ശേരി കേക്കുകൾ ഇനി പിലാത്തറയ്ക്കു സ്വന്തം ...

19 December 2018
Reporter: pilathara.com
ഈ ക്രിസ്തുമസ് പുതുവർഷത്തിൽ റെഡ് വെൽവെറ്റ് , വാൻജിയോ, ബ്ലാക്ക് ഫോറസ്ററ് , വൈറ്റ് ഫോറസ്ററ് തുടങ്ങിയവയ്‌ക്കൊപ്പം പുതുരുചി അറിയിച്ചുകൊണ്ട് പുറത്തിറങ്ങിയ കേക്കുകൾ പിലാത്തറയിൽ ഹിറ്റ് തന്നെ.

ക്രിക്കറ്റിൻ്റെയും , സർക്കസിൻ്റെയും, കേക്കിൻ്റെയും, നഗരമാണ് തലശ്ശേരി. കേക്കിൻ്റെ നാട്ടിൽ നിന്നു പിലാത്തറയിലേക്കുള്ള ദൂരം  ഇനി കുറവാണ്. 

പിലാത്തറ  ബസ്സ്സ്റ്റാൻഡിനു   സമീപത്തുള്ള  ബേക്കറി ജംഗ്ഷനിൽ  രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി തലശ്ശേരി രുചിക്കൂട്ടുകളോടെ ക്രിസ്തുമസ്, ന്യൂയർ ആഘോഷങ്ങൾക്ക് മധുരം പകരുന്ന തലശ്ശേരികാരനായ ഷെഫ് ബാബു പിലാത്തറക്കാരുടെ  ഇഷ്ട കേക്ക് മാസ്റ്ററായി മാറികഴിഞ്ഞു. 28 വർഷകാലമായി  കേക്ക് നിർമ്മാണത്തിൽ പരിചയസമ്പന്നനായ ബാബു നമ്മുടെ നാട്ടിൽ സന്തുഷ്ടനാണ്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും വന്നു  ആൾക്കാർ  കേക്ക് വാങ്ങുകയും, കസ്റ്റമർ നൽകുന്ന സ്നേഹവും, പ്രോത്സാഹനവും  ബാബുവിന്  കൂടുതൽ പുതിയമോഡലുകൾ വിപണിയിലിറക്കാൻ താല്പര്യം വർദ്ധിപ്പിച്ചു.

ഈ ക്രിസ്തുമസ് - പുതുവർഷത്തിൽ റെഡ് വെൽവെറ്റ് , വാൻജിയോ, ബ്ലാക്ക് ഫോറസ്ററ് , വൈറ്റ് ഫോറസ്ററ് തുടങ്ങിയവയ്‌ക്കൊപ്പം പുതുരുചി അറിയിച്ചുകൊണ്ട് പുറത്തിറങ്ങിയ കേക്കുകൾ പിലാത്തറയിൽ ഹിറ്റ് തന്നെ .

മെക്സിക്കൻ ഷവർമയുമായി ഒമ്പതു വർഷങ്ങൾക്കുമുമ്പ് പിലാത്തറയിൽ  ആരംഭിച്ച 'ബേക്ക്  ആൻഡ് ഫ്രഷ്' ; ലബനീസ് വിഭവങ്ങളുടെ രുചി 2019-ൽ പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. 48 വർഷകാലം ബേക്കറി ബിസിനസ്സിൽ പരിചയ സമ്പന്നരായ പ്രവാസി വ്യവസായി മുഹമ്മദ്, ഹംസ എന്നിവരാണ് ബേക്ക്  ആൻഡ് ഫ്രഷ് ഉടമകൾ. ഈ വർഷം ഫ്രഷ് കേക്കിനു ആവശ്യക്കാർ കൂടുതലാണെന്നു ഹംസ പറയുന്നു.

ഓർഡറുകൾ മുൻകൂട്ടി അറിയിക്കുന്നതിനായി വിളിക്കാം 9747728386  

രുചി വൈവിധ്യങ്ങളുമായി ബേക്ക് ആൻഡ് ഫ്രഷ് പിലാത്തറ പത്താം വയസിലേക്ക് ...

Tags:
loading...