വാര്‍ത്താ വിവരണം

യുവജന  ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

13 January 2019
Reporter: pilathara.com

സ്വാമി വിവേകാനന്ദൻറെ  ഓർമ്മകൾ ജ്വലിക്കുന്ന യുവജന ദിനത്തിൽ ജെസിഐ പിലാത്തറ BANG 2 BEGIN എന്നപേരിൽ യുവജന  ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.  തളിപ്പറമ്പ് ജെസിഐ മെമ്പർ ജെസി പുരുഷോത്തമൻ മാസ്റ്റർ നയിച്ച  ട്രെയിനിങ് പ്രോഗ്രാം മികച്ചതും  മികവാർന്നതുമായിമാറി . ഈ പ്രോഗ്രാമിലൂടെ ജെ സി ഐ മെമ്പർമാർക്കു  കൂടുതൽ  കരുത്താർജ്ജിച്ച്  വ്യക്തിജീവിതത്തിലും, സാമൂഹിക മേഖലയിലും പ്രവർത്തിക്കാനുള്ള ഊർജം  ലഭിച്ചു . പിലാത്തറ ജെ സി ഐ പ്രസിഡണ്ട്  സഞ്ജീവ് കുമാർ അധ്യക്ഷനായ പ്രോഗ്രാമിന് രാജേഷ് കെ എൽ സി സ്വാഗതവും, ബിജോയ് പി കെ ആശംസയും , ഷനിൽ നന്ദിയും അർപ്പിച്ചു . 



whatsapp
Tags:
loading...