വാര്‍ത്താ വിവരണം

പാലിയേറ്റീവ് മെഗാ സംഗമം  ചൂട്ടാട്‌ ബീച്ചിൽ  സംഘടിപ്പിച്ചു.

16 January 2019
Reporter: farook

ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മാടായി ഗ്രാമപഞ്ചായത്ത്‌ - കനിവ് മാടായി പാലിയേറ്റീവ് മെഗാ സംഗമം  ചൂട്ടാട്‌ ബീച്ചിൽ  സംഘടിപ്പിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി എ സുഹറാബി യുടെ അദ്ധ്യക്ഷതയിൽ 
ഫ്ലവേഴ്സ്‌ ടി വി യിലൂടെ ശ്രദ്ധേയനായ മാസ്റ്റർ ഗോകുൽദാസ്‌  ഉദ്ഘാടനം നിർവ്വഹിച്ചു. 
ആബിദ്‌ മാട്ടൂൽ , അമീർ മാടായി , സജി നാരായണൻ , ഡിക്സൺ തലശ്ശേരി , സെയ്ഫു മുട്ടം , സെഫീർ മുട്ടം ,അലിമുട്ടം , ഷാനു പഴയങ്ങാടി , അമേയ അമ്മാനപ്പാറ തുടങ്ങിയ കലാകാരന്മാരും , പഴയങ്ങാടി , ക്രസന്റ്‌ നഴ്സിംഗ്‌ കോളേജ്‌ വിദ്യാർത്ഥികൾ, , വെങ്ങര സിസ്റ്റേഴ്സ്‌. പഴയങ്ങാടി താലൂക്ക്‌ ആശുപത്രി ജീവനക്കാർ , ആശാ പ്രവർത്തകർ  അവതരിപ്പിച്ച കലാപരിപാടികളും സംഗമം അവിസ്‌മരണീയമാക്കി...മാടായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ  ജനകീയ കൂട്ടായ്മയിൽ  പ്രദേശ വാസികൾ, ഫാൽക്കൺ ക്ലബ്‌ പ്രവർത്തകർ, യൂത്ത് ലീഗ്, പ്രവാസി സംഘടനകൾ, വ്യാപാരിവ്യവസായി, കെയർ പഴയങ്ങാടി  എന്നിങ്ങനെ വിവിധ വിഭാഗതിന്റെ  സഹായത്തോടെ നടത്തിയ  പരിപാടിക്ക്‌ വകുപ്പ്‌ ജീവനക്കാർ,  യൂത്ത്‌ ലീഗ്‌ മാടായി , മിനാർ മൊട്ടാമ്പ്രം,  ഗഫൂർ ,ചന്ദ്രൻ , കൃഷ്ണൻ , സുനിൽ , തുടങ്ങി ചൂട്ടാട്‌ പ്രദേശത്തെ യുവാക്കളും വിവിധ കോളെജ്‌ വിദ്യാർത്ഥികളും സംഘടനകളും ആവശ്യമായ സഹായങ്ങൾ നൽകി. 
പരിപാടിക്ക്‌ എല്ലാവിധ സഹായ സഹകരണങ്ങളും നൽകിയവർക്ക്‌ മാടായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. എ സുഹറാബി നന്ദി അറിയിച്ചു.Tags:
loading...