വാര്‍ത്താ വിവരണം

പുതിയതായി നിർമിച്ച മാടക്ക ഗോവിന്ദൻ സ്മാരക മന്ദിരം ഉദ്ഘാടനം ഫെബ്രുവരി 12 ചൊവ്വാഴ്ച വൈകുന്നേരം 3.30 ന്

8 February 2019
Reporter: പെരിയാട്ട് പൊതുജന വായനശാല
ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ പെരിയാട്ട് പ്രദേശത്ത് കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി പ്രതീക്ഷയായിരുന്ന പെരിയാട്ട് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് പുതിയതായി നിർമ്മിച്ച മാടക്ക ഗോവിന്ദൻ സ്മാരക മന്ദിര കെട്ടിടം ഉദ്ഘാടനം വിപുലമായ പരിപാടികളോടെ 2019 ഫെബ്രുവരി 11 12 തീയതികളിൽ നടത്തുന്നു. ഫെബ്രുവരി 11 തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്ക് സാംസ്കാരിക സായാഹ്നവും അതിനുശേഷം വനിതാവേദി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, കൊച്ചിൻ സൂപ്പർഹിറ്റ് സൂപ്പർ മെഗാഷോയും ഉണ്ടായിരിക്കുന്നതാണ്. കല്ല്യാശ്ശേരി നിയോജക മണ്ഡലം എംഎൽഎ ടി വി രാജേഷിനെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സിപിഐ എം സംസ്ഥാനകമ്മിറ്റി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനവും, സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി പി ജയരാജൻ സ്റ്റേഡിയത്തിന് ഉദ്ഘാടനം നിർവഹിക്കുന്നു


whatsapp
Tags:
loading...