വാര്‍ത്താ വിവരണം

ദൃശ്യ ഹോപ്പിൻ്റെ  അഭിമാന താരകം

24 October 2017
Reporter: pilathara.com
പരിമിതികളെയും അതിജീവിച്ച് ദൃശ്യ നേടിയ വെള്ളിക്ക് പൊന്നിൻ്റെ  തിളക്കമാണ്.

പിലാത്തറ: മാനസീക ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ കായിക മത്സരത്തിൽ പിലാത്തറ ഹോപ്പി ന് അഭിമാനനേട്ടം. ഹോപ്പിലെ ദൃശ്യ കെ.യാണ് അണ്ടർ 18 ജൂനിയർ ഗേൾസ് 25 മീറ്റർ ലോവർ എബിലിറ്റി വിഭാഗത്തിൽ കണ്ണൂർ ജില്ലാ കായിക മേളയിൽ വെള്ളി നേടി പിലാത്തറ ഹോപ്പിൻ്റെ  അഭിമാനമായത്. പ്രതിസന്ധികളെയും, പരിമിതികളെയും അതിജീവിച്ച് ദൃശ്യ നേടിയ വെള്ളിക്ക് പൊന്നിൻ്റെ  തിളക്കമാണ്. ഇച്ഛാശക്തിയും, അർപ്പണ മനസും മാത്രം കൈമുതലാക്കി ദൃശ്യ നേടിയ വെള്ളി മെഡൽ പ്രതിസന്ധികളിൽ ജീവിതത്തിൽ നിന്നും പിന്തള്ളപ്പെട്ടു പോകുന്ന പതിനായിരക്കണക്കിന് ജീവിതങ്ങൾക്ക് പുതിയ പ്രതീക്ഷയാണ്. ചിട്ടയായ പരിശീലനവും, മറ്റ് സൗകര്യങ്ങളും ലഭിക്കുകയാണെങ്കിൽ ദൃശ്യക്ക് ഇതിലും വലിയ നേട്ടങ്ങൾ കൊയ്യാനാവും എന്ന് തന്നെയാണ് ഹോപ്പ് മാനേജ്മെന്റിൻ്റെ  പ്രതീക്ഷ.





അണ്ടർ 18 ജൂനിയർ 25 മീറ്റർ ലോവർ എബിലിറ്റി വിഭാഗത്തിൽ നിന്ന്

whatsapp
Tags:
loading...