വാര്‍ത്താ വിവരണം

പിലാത്തറ ഫെസ്റ്റിന് ഇന്ന് തുടക്കം

25 April 2019
Reporter: pilathara.com

വിനോദ-വിജ്ഞാന കൗതുകമുണർത്തി വ്യത്യസ്ത മേളകളുമായി ദശദിന സാംസ്കാരികോത്സവം പിലാത്തറ ഫെസ്റ്റ്-2019 മേരി മാതാ സ്കൂൾ ഗ്രൗണ്ടിൽ 25-ന് തുടങ്ങും. 

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിധി ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ ജെ.സി.ഐ. പിലാത്തറ സംഘടിപ്പിക്കുന്ന പിലാത്തറ ഫെസ്റ്റിൽ വ്യാപാര-വിപണന മേളകൾ, വിനോദ-വിജ്ഞാന പരിപാടികൾ, സെമിനാറുകൾ, ഭക്ഷ്യമേള എന്നിവയുണ്ടാകും. ഉത്ഘാടന ദിവസമായ  വ്യാഴാഴ്ച വൈകീട്ട് നാലിന് സാംസ്കാരികഘോഷയാത്ര നടക്കും. ആറിന് തിരുവാതിരകളി. 6.30-ന് കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. തുടർന്ന്  ജോൺസൺ പുഞ്ചക്കാടും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ.

ഏപ്രിൽ  26-ന് വൈകീട്ട് ആറിന് ദഫ് മുട്ട്, 7.30-ന് ഈശൽ രാവ്, 27-ന് ആറ്് മണിക്ക് കോൽക്കളി, 7.30ന് സംഗീതസന്ധ്യ, 8.30ന് ഗാനമേള. 28-ന് 28-ന് അഞ്ച് മണിക്ക് കളരിപ്പയറ്റ്, 7.30ന് കലാഭവൻ മണി അനുസ്മരണം, തുടർന്ന് നൃത്തരാവ്. 29-ന് ആറ്് മണിക്ക് വനിതാ കോൽക്കളി, 7.30ന് പാട്ടുവണ്ടി കരോക്കെ ഗാനമേള ഫൈനൽ. 7.30ന് നക്ഷത്രരാവ്, മേയ് ഒന്നിന് ആറ്് മണിക്ക് ഭരതനാട്യം, 7.30-ന് ഭഗത്‌സിങ്‌ നാടകം, രണ്ടിന് ആറ്് മണിക്ക് സ്വാഗതനൃത്തം, 7.30ന് മാജിക് നൈറ്റ്. മൂന്നിന് ആറ്് മണിക്ക് മൈലാഞ്ചിയിടൽ മത്സരം, 7.30ന്‌ മൈലാഞ്ചി രാവ്.  ഏപ്രിൽ  നാലിന്  6.30ന് സാംസ്കാരിക സമ്മേളനം  വ്യവസായ മന്ത്രി ഇ പി ജയരാജൻ  ഉദ്ഘാടനം ചെയ്യും. ആറ്് മണിക്ക് തേനീച്ച പ്രദർശനം, 7.30ന് കോമഡി സൂപ്പർ നൈറ്റ് എന്നിവയുണ്ടാകും. എല്ലാ ദിവസവും 6.30ന് രാഷ്ട്രിയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന സാംസ്കാരികസദസ്സ് ഉണ്ടാകും. അഞ്ചിന് ആറ്് മണിക്ക് പ്രതിഭാസംഗമം, 7.30ന് മഹാഭാരതം നൃത്തോപഹാരം. 6.30ന് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.Tags:
loading...