കളിയാട്ടം


ഗുളികൻ ദൈവം

ഗുളികൻ ദൈവം താവ്വോറത്ത് മടപ്പുര, ആറാം മൈൽ. കോലധാരി - മനോജ് പണിക്കർ കയരളം

ദുരിത ജീവിതത്തിന്റെ സഹന പർവ്വങ്ങളിലെപ്പോഴൊക്കെയോ വ്യഥകളുടെ ചിറകൊടിച്ച ഒരു അദൃശ്യ ശക്തിയുണ്ടായിരുന്നു . ഇരുളിലാണ്ട നേരത്തെല്ലാം വെളിച്ചത്തിലേക്ക് കൈപിടിച്ചൊരു ചിലമ്പൊച്ചയുണ്ടായിരുന്നു. സുഗന്ധമകന്ന ജീവിതത്തോട് പടവെട്ടുന്ന നേരങ്ങളിൽ  ചിലപ്പോഴൊക്കെ നാസികയെ ത്രസിപ്പിച്ചൊരു മഞ്ഞൾ മണമുണ്ടായിരുന്നു.

 എന്നും പ്രതീക്ഷയുടെ തുടികൊട്ടുമായി ചേർത്ത് പിടിച്ച് , ഗുണം വരുത്തി കൂടെ നിന്ന് പരിപാലിച്ചോളാമെന്നൊരരുളപ്പാടുണ്ടായിരുന്നു.....
 ഊക്ക് പോയ കാലത്ത് ഊന്ന് വടിയായി  തമ്പാച്ചിയുണ്ടെനിക്കെന്നും .....
    

 loading...