വിവരണം ഓര്‍മ്മചെപ്പ്


ഇത് മാതൃക ഓട്ടോ സ്റ്റാൻഡ്

Reporter: shanil cheruthazham

രണ്ടു ദിവസംകൊണ്ട് രണ്ട് പ്രശ്നപരിഹാരം നടത്തിയിരിക്കുകയാണ്   കാക്കിയിട്ട പിലാത്തറയിലെ നിയമപാലകർ അതെ പറഞ്ഞുവരുന്നത് പിലാത്തറയിലെ ഓട്ടോ ഡ്രൈവേഴ്സ്നെ കുറിച്ച് തന്നെ.

കേരളത്തിൽ എവിടെയാണ് നല്ല ഓട്ടോ ഡ്രൈവേഴ്സ് എന്ന ചോദ്യത്തിന് എന്നും ഉത്തരം കോഴിക്കോട് ഓട്ടോ ഡ്രൈവേഴ്സ്. എന്നാൽ പിലാത്തറ നിവാസികൾക്ക് അല്ലെങ്കിൽ പിലാത്തറയിൽ എത്തിപ്പെടുന്ന യാത്രക്കാർക്ക് എപ്പോഴും പറയാനുള്ളത് ഈ ഈ ഓട്ടോ ചേട്ടന്മാരെ കുറിച്ച് നല്ല വാർത്തകൾ മാത്രം. ഏതു പാതിരാത്രിയിലും എത്തിയാലും സേവനസന്നദ്ധരായ ഓട്ടോ തൊഴിലാളികൾ പിലാത്തറ ഓട്ടോസ്റ്റാൻഡ് എൻറെ പ്രത്യേകതയാണ് അതും ന്യായമായ ചാർജ് ഈടാക്കി മാത്രം. 

രണ്ടുദിവസം മുമ്പ് ചുമടുതാങ്ങി സ്വദേശിനിയായ പ്രീതിയുടെ സ്വർണമാല നഷ്ടമായിരുന്നു പിലാത്തറ ഓട്ടോ സ്റ്റാൻഡിലെ കൃഷ്ണൻ പി വി ഉണ്ണികൃഷ്ണൻ സിഎം എന്നിവർക്കാണ് ഈ മാല ലഭിച്ചത്. വ്യക്തമായ തെളിവോടെ ഓട്ടോ സ്റ്റാൻഡിലെ സുഹൃത്തുക്കളായ മഹേന്ദ്രൻ, മോഹനൻ പി വി ,രാധാകൃഷ്ണൻ , ഉണ്ണികൃഷ്ണൻ സിസി തുടങ്ങിയവരുടെ സാന്നിധ്യത്തോടെ നഷ്ടമായ സ്വർണ്ണമാല പ്രീതിയെ തേടി എത്തി. 

ഈ സംഭവം കഴിഞ്ഞു ഒരു ദിവസം പിന്നിടുമ്പോൾ ഇതേ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും സിഐടിയു മെമ്പറുമായ വിനു  കളഞ്ഞുകിട്ടിയ വിലപ്പെട്ട രേഖകളും പണമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായിരിക്കുന്നു. ഈ പ്രധാന  രേഖകൾ സോഷ്യൽ മീഡിയയിൽ നിരവധിപേർ ഷെയർ ചെയ്യുക വഴിയാണ് ഉടമസ്ഥനെ കണ്ടെത്താൻ പെട്ടെന്ന് സാധിച്ചത്.


മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് ഈ ഓട്ടോസ്റ്റാൻഡിൽ നാളിതുവരെ നാട്ടുകാരുടെയും യാത്രക്കാരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി നടന്നിരിക്കുന്നത്. പിലാത്തറ ഡോട്ട് കോം എൻറെ എല്ലാ പ്രവർത്തനങ്ങളെയും ശക്തമായ പിന്തുണ നൽകുന്ന ഓട്ടോ സുഹൃത്തുക്കളെ പ്രത്യേകം അഭിനന്ദിക്കുന്നു.
loading...