വാര്‍ത്താ വിവരണം

മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രം വെബ്സൈറ്റ് ഉദ്ഘാടനം ജന്മാഷ്ടമി ദിനത്തിൽ

22 August 2019

ശ്രീകൃഷ്ണ ജയന്തി ആഘോഷം വിശേഷാൽ പൂജകളോടെ ഓഗസ്റ്റ് 23 ന്  മീങ്കുളം ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഗണപതിഹോമം, അദ്ധ്യാത്മിക പ്രഭാഷണം, ശോഭയാത്ര തുടങ്ങിയവയ്ക്ക് പുറമേ, മീങ്കുളം ക്ഷേത്രത്തിന് വേണ്ടി പുതുതായി നിർമ്മിച്ച വെബ്‌സൈറ്റിൻ്റെ ഉദ്ഘാടനവും  ഇന്നേ ദിവസം രാവിലെ 11 മണിക്ക് നടക്കുന്നതായിരിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഓലയമ്പാടി ഡ്രീംസ് കൺവെൻഷൻ സെൻറിൻ്റെ  സ്പോൺസർഷിപ്പിൽ പിലാത്തറ ആർച്ചികൈറ്റ്സ് ഓൺലൈൻ ബിസിനസ് സൊല്യൂഷൻ ആണ് വെബ് സൈറ്റ് ഡിസൈൻ ചെയ്തത്. 



whatsapp
Tags:
loading...