വാര്‍ത്താ വിവരണം

കൈനിറയെ സമ്മാനങ്ങളുമായി വ്യാപാരോത്സവ്

28 August 2019
Reporter: shanil cheruthazham

"വ്യാപാരി വ്യവസായി സമിതി പിലാത്തറയിൽ വ്യാപാരോത്സവം- 19 സംഘടിപ്പിക്കുന്നു."  

സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെ നിശ്ചിത തുകയ്ക്കു സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സമ്മാനകൂപ്പൺ വഴി ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങളാണ് വ്യാപാരി വ്യവസായി സമിതി പിലാത്തറയിൽ ഒരുക്കിയിരിക്കുന്നത്. ബമ്പർ സമ്മാനമായി ടി വി എസ് ജൂപ്പിറ്റർ ബൈക്ക്, കൂടാതെ ഗിയർ സൈക്കിൾ, എൽ ഇ ഡി ടിവി, വാഷിങ്  മെഷീൻ ഉൾപ്പെടെ അഞ്ചു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളും നൽകും. പ്രതിമാസ നറുക്കെടുപ്പിലൂടെയും അവസാനം മെഗാ നറുക്കെടുപ്പിലൂടെയുമാണ് സമ്മാനവിതരണം. വ്യാപാരോത്സവത്തിൻ്റെ ഭാഗമായി മികച്ച രീതിയിൽ അലങ്കരിക്കുന്ന തിരഞ്ഞെടുക്കപ്പെടുന്ന കടകൾക്കും പ്രത്യേകം സമ്മാനം ഏർപ്പെടുത്തി.

 ചെറുതാഴം പഞ്ചായത്ത് പരിധിയിലെ പിലാത്തറ, വിളയാൻകോഡ്, നരീക്കാംവള്ളി, പീരക്കാംതടം, ഏഴിലോട് തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള വ്യാപാരികൾ പങ്കാളിയാക്കും. 


പത്രസമ്മേളനത്തിൽ ചെയർമാൻ കെ വി ഉണ്ണികൃഷ്ണൻ, എ പി നാരായണൻ, ഷാജി മാസ്കോ,  കെ സി രഘുനാഥ്,  ഇ വി ഗണേശൻ,  വി യു ആമിർ അലി എന്നിവർ പങ്കെടുത്തു. Tags:
loading...