വിവരണം കൃഷി


കേരമെന്ന കല്‍പ്പവൃക്ഷം ... കളയാനൊന്നുമില്ല...

Reporter: nitro grow cultivation

കയറുത്പാദനത്തിനു ശേഷം പുറത്തുകളയുന്ന ചകിരിച്ചോറ് ഒന്നാംതരം ജൈവവളമാണ്. കയര്‍ ബോര്‍ഡിന്റെ ഗവേഷണ വിഭാഗമായ കേന്ദ്ര കയര്‍ ഗവേഷണ സ്ഥാപനമാണ് ഇതിനുള്ള സങ്കേതം വികസിപ്പിച്ചെടുത്തത്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും 5 ലക്ഷം ടണ്‍ ചകിരിച്ചോറ് പാഴായിപ്പോകുന്നുണ്ട്. കമ്പോസ്റ്റ് ചെയ്യുന്നതിലൂടെ ഇതില്‍ നിന്നും മൂന്നുലക്ഷത്തോളം ടണ്‍ ജൈവവളം ഉത്പാദിപ്പിക്കാവുന്നതാണ്. ജൈവപോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ചകിരിച്ചോറ് പല കയറുത്പാദന കേന്ദ്രങ്ങളിലും പരിസര മലിനീകരണമുണ്ടാക്കുന്നുണ്ടെന്നതും പുതിയ സമീപനത്തെ പ്രസക്തമാക്കുന്നുണ്ട്.

 

ചകിരിച്ചോറ് ജൈവവളമായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയ വളരെ ലളിതമാണ്. ( കയര്‍ ഗവേഷണ കേന്ദ്രം തയ്യാറാക്കിയ പിത്ത് പ്ലസ്, യൂറിയയോടൊപ്പം ചകിരിച്ചോറില്‍ ചേര്‍ത്താണ് കമ്പോസ്റ്റ് തയ്യാറാക്കുന്നത്. 100 കിലോ ഗ്രാം ചകിരിച്ചോറിന് 400 ഗ്രാം പിത്ത് പ്ലസ് ചേര്‍ക്കണം. അതിനു മുകളില്‍ വീണ്ടും ചകിരിച്ചോറും പിത്ത്പ്ലസും യൂറിയയും ചേര്‍ത്ത് വെള്ളമൊഴിച്ചു കൊടുത്ത് 30 ദിവസത്തിനകം ജൈവവളം തയ്യാറാകും.) ഇതില്‍ 24:1 എന്ന അനുപാതത്തില്‍ കാര്‍ബണും നൈട്രജനും അടങ്ങിയിരിക്കുന്നു. ലളിതമായ ഈ സാങ്കേതികവിദ്യയിലൂടെ മണ്ണിനും വിളകള്‍ക്കും ഉത്തമമായ ജൈവവളമാണ് ലഭിക്കുന്നതെന്നാണ് പറയുന്നത്.

 


ചകിരിച്ചോര്‍ കമ്പോസ്റ്റ് നിര്‍മിക്കുന്ന വിധം

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം കമ്പോസ്റ്റ് നിര്‍മാണത്തിനായി തെരഞ്ഞെടുക്കാന്‍. തറയില്‍ അഞ്ച് മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി 10 സെമി കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത് പ്ലസ് ഇതിനു മുകളിലായി ഒരേ കനത്തില്‍ വിതറുക. അതിനു ശേഷം പഴയപടി 100 കിലോഗ്രാം ചകിരിച്ചോര്‍ പിത്ത് പ്ലസിനു മുകളില്‍ വിതറണം. ഈ ക്രമത്തില്‍ 10 അടുക്ക് ചകിരിച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം നനച്ചു കൊടുക്കണം. ചണച്ചാക്ക്, വാഴയില, തെങ്ങോല എന്നിവ കൊണ്ടു പുതയിടുന്നതും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 30-40 ദിവസം കൊണ്ടു ചകിരിച്ചോര്‍ കമ്പോസ്റ്റ് ലഭിക്കും. ഒരു ടണ്‍ ചകിരിച്ചോറിയില്‍ നിന്ന് 600 കിലോഗ്രാം കമ്പോസ്റ്റ് ലഭിക്കും. ചകിരിച്ചോറിന്റെ അളവ് കുറച്ച് ഇതേ രീതിയില്‍ നമുക്ക് വീട്ടിലും കമ്പോസ്റ്റ് നിര്‍മിക്കാം.

സംസ്‌കരിച്ചെടുത്ത ചകിരിച്ചോറില്‍ 1.26% നൈട്രജന്‍, 0.06% ഫോസ്ഫറസ്, 1.20% പൊട്ടാഷ് എന്നിവയ്ക്കു പുറമെ ലിഗ്‌നില്‍ 4.80%, സെല്ലുലോസ് 10% എന്നിവ അടങ്ങിയിരിക്കുന്നു. നെല്‍കൃഷി ഏക്കറിന് നാല് ടണ്‍, തെങ്ങിന് 50 കി.ഗ്രാം, കശുമാവിന് 50 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. മണ്ണിൻ്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും, മണ്ണിളക്കം കൂട്ടുന്നതിനും, വേരുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും, ഉല്‍പ്പാദനം കൂട്ടുന്നതിനും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ കമ്പോസ്റ്റിനു കഴിയും.

 

ഗുണങ്ങള്‍

ചകിരിച്ചോര്‍ കമ്പോസ്റ്റ് നല്ല ജൈവവളമെന്നതിനു പുറമേ മണ്ണില്‍ വായുസഞ്ചാരം ഉറപ്പാക്കുന്നത്തിനും സഹായിക്കും. മണ്ണിലെ ഈര്‍പ്പനില ഉയര്‍ത്തുകയും ചെടികളുടെ വേരുപടലത്തിൻ്റെ വളര്‍ച്ചയ്ക്കു വേഗം കൂട്ടുകയും ചെയ്യുന്നു. സസ്യമൂലക ആഗിരണശേഷി കൂടുന്നു. വിളവിൻ്റെ അളവും ഗുണവും വര്‍ധിക്കും. ഗ്രോബാഗ്, ചട്ടികള്‍ എന്നിവയുടെ ഭാരം കുറയ്ക്കാനും ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിക്കുന്നത് സഹായിക്കും.

#nitro_grow_cultivation

#moral_farmingloading...