വാര്‍ത്താ വിവരണം

കെ എസ് ടി പി റോഡപകടങ്ങൾക്ക് പരിഹാരം തേടി ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രകടനവും ജനകീയ ധർണ്ണയും നടത്തി

5 October 2019

 

കെ എസ് ടി പി റോഡിൽ നിരവധി ജീവനുകൾ നഷ്ട്ടപെട്ടു കൊണ്ട് അപകടങ്ങൾ വർധിക്കുകയും പ്രത്യേകിച്ച് മണ്ടൂർ മേഖലയിൽ നിരന്തരമായി അപകടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിനും മേഖല അപകട രഹിതമാക്കാനുള്ള നടപടിക്രമങ്ങൾ ഉടനെ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അപകട രഹിത റോഡ്, ഭയ രഹിത യാത്ര എന്ന സന്ദേശത്തോടെ  ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രകടനവും ജനകീയ ധർണ്ണയും സംഘടിപ്പിച്ചു.


ചുമടുതാങ്ങിയിൽ നിന്നും ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ബോർഡുകളുമേന്തിയിട്ടുള്ള കാൽ നട ജാഥ മണ്ടൂരിൽ സമാപിക്കുകയും തുടർന്ന് മണ്ടൂർ വില്ലജ് ഓഫീസ് പരിസരത്തു നടന്ന ജനകീയ ധർണ്ണ ജനപങ്കാളിത്തത്തോടെ ജനകീയ ധർണ്ണയും സംഘടിപ്പിച്ചു.

ശക്തവും സത്വരവുമായ  നടപടിക്രമങ്ങളുടെ ആവശ്യകത ധർണ്ണയുടെ പ്രധാന സന്ദേശമായി വിളംബരം ചെയ്തതോടൊപ്പം ജനങ്ങളുടെ ബോധവൽക്കരണത്തിന്റെ പ്രസക്തിയും സൂചിപ്പിക്കപ്പെട്ടു. അപകടമുക്ത കെ എസ് ടി പി റോഡിനായുള്ള പാർട്ടിയുടെ നിർദേശങ്ങളടങ്ങിയ നിവേദനം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി, സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ഉൾപ്പെടെയുള്ള ഉന്നതാധികാരികൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും സമർപ്പിക്കുന്നതുമാണ്.

പരിപാടി ഏറ്റെടുത്തു വിജയിപ്പിച്ചു മുഴുവൻ നാട്ടുകാർക്കും  പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നന്ദി രേഖപ്പെടുത്തുകയും തുടർ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് നജ്മുദ്ധീൻ പിലാത്തറ സ്വാഗതവും സെക്രട്ടറി റാഫി ചുമടുതാങ്ങി അധ്യക്ഷത വഹിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അൻസാരി തില്ലങ്കേരി ഉദ്ഘടനം ചെയ്തു.  വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികളായ അഡ്വക്കേറ്റ് ബ്രിജേഷ് കുമാർ, എസ് കെപി സകരിയ, പവിത്രൻ കോത്തില, ഗഫൂർ മാട്ടൂൽ , വരുൺ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഷഹീർ മണ്ടൂർ നന്ദി രേഖപ്പെടുത്തി.Tags:
loading...