വാര്‍ത്താ വിവരണം

പാച്ചേനിയിൽ എൻഡോവ്മെൻറ് വിതരണം - മോട്ടിവേഷൻ ക്ലാസും

5 November 2019
Reporter: pilathara.com

പ്രോഗ്രസ്സീവ് ആർട്സ് ഗ്രൂപ്പ് പരിയാരം സംഘടിപ്പിച്ച എൻഡോവ്മെൻറ് വിതരണവും മോട്ടിവേഷൻ ക്ലാസും നവം: 3 ന് പാച്ചേനിയിൽ നടന്നു.


പരിയാരംഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.പി.രഘു ഉൽഘാടനം ചെയ്തു. തിരുവട്ടൂർ ALP സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ.കൃഷ്ണൻ, റാഫി മാസ്റ്റർ, രതീഷ്.പി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജേസീസ് ട്രെയിനർ കെ.പി. ഷനിൽ (ആർച്ചി കൈറ്റ്സ് , പിലാത്തറ)  മോട്ടിവേഷൻ ക്ലാസിനു നേതൃത്യം നൽകി. പ്രോഗ്രസ്സീവ്  ആർട്സ് ഗ്രൂപ്പ് പ്രസിഡന്റ് എം.ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. പ്രദീപ് സ്വാഗതവും ടി.എം.പരമേശ്വരൻ നന്ദിയും പറഞ്ഞു.Tags:
loading...