വാര്‍ത്താ വിവരണം

ഗോൾഡ് സ്റ്റാർ പിലാത്തറ രജതജൂബിലി നിറവിൽ 

16 November 2019
Reporter: shanil cheruthazham
നവംബർ 16 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പിലാത്തറയിൽനിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്രയിലേക്ക് സ്വാഗതം

പിലാത്തറയുടെ കലാകായിക സാംസ്‌കാരിക കൂട്ടായ്മയായ ഗോൾഡ് സ്റ്റാർ പിലാത്തറ രജതജൂബിലി ആഘോഷണത്തിൻ്റെ  നിറവിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികൾക്ക് നവംബർ 16 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പിലാത്തറയിൽനിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്രയിലൂടെ തുടക്കം കുറിക്കുകയാണ്. ചെറുതാഴം പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ EX .NSG. കമാൻഡോ ഡോ. മനേഷ് പി വി ഉത്ഘാടനം ചെയ്യും. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രഭാവതി മുഖ്യാതിഥി ആക്കും.  തുടർന്ന് രാത്രി 7 മണിക്ക് ശ്രീ ബാബു മണ്ടൂർ കവിതകളും ഗാനങ്ങളും കോർത്തിണക്കിയ പ്രഭാഷണം  വയലാർ ഓർമ്മകളിലൂടെ , തുടർന്ന് അൻപതിലധികം എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത പതിനഞ്ചുപേരടങ്ങുന്ന  കണ്ണൂർ കാസറഗോഡ് തല കരോക്കെ സിനിമാഗാന മത്സരവും, സിനിമാറ്റിക് ഡാൻസും അരങ്ങേറും.Tags:
loading...