വിവരണം കൃഷി


ചെറുതാഴം കുരുമുളക് കമ്പനി കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനംചെയ്തു.

Reporter: pilathara.com

 കുരുമുളകിനെ സംരക്ഷിക്കുന്നതിനും വിളപരിപാലനരീതികൾ ക്രമീകരിക്കുന്നതിനും വേണ്ടി കൃഷി വിജ്ഞാനകേന്ദ്രം, നബാർഡ്, കൃഷിവകുപ്പ്, ഗ്രാമപ്പഞ്ചായത്ത് എന്നിവ ചേർന്ന് രൂപവത്കരിച്ച ചെറുതാഴം കുരുമുളക് ഉത്‌പാദക കമ്പനി പ്രവർത്തനം തുടങ്ങി. കുളപ്പുറം സാംസ്കാരികകേന്ദ്ര പരിസരത്ത് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് (കൃഷി) ചീഫ് എസ്.എസ്.നാഗേഷ് മുഖ്യാതിഥിയായിരുന്നു. 

 


ആർച്ചി കൈറ്റ്സ് ഓൺലൈൻ ബിസിനസ്സ് സൊല്യൂഷൻ ഡെവലപ്പ് ചെയ്ത  വെബ്സൈറ്റ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീതയും,  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി ആദ്യവില്പനയും, കാർഷിക പ്രദർശനം ഒ.വി.നാരായണനും ഉദ്ഘാടനം ചെയ്തു. നബാർഡ് അസി. ജനറൽ മാനേജർ കെ.വി.മനോജ് കുമാർ ഷെയർ സർട്ടിഫിക്കറ്റുകളും കേന്ദ്ര-അടക്ക-സുഗന്ധവിള ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. ഹോമി ചെറിയാൻ നൈപുണ്യ വികസന സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു.

ഡോ. പി.ജയരാജ്, എൻ.ചന്ദ്രൻ, ടി.വി.ഉണ്ണിക്കൃഷ്ണൻ, കെ.ദാമോദരൻ എന്നിവർ സംസാരിച്ചു. കാർഷിക സെമിനാറും ഉണ്ടായിരുന്നു. സുഗന്ധവിളയുടെ കയറ്റുമതിസാധ്യതകൾ, കുരുമുളകും കയറ്റുമതിയും കർഷക ഉത്‌പാദക കമ്പനിയിലൂടെ വരുമാനം ഇരട്ടിപ്പിക്കൽ, നിക്ഷേപ-വായ്പ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ. പി.ആർ.സുരേഷ്, ഡോ. ഹോമി ചെറിയാൻ, നിപുലാൽ, ഡെന്നീസ് വർഗീസ്, കെ.വി.മനോജ്കുമാർ, രാം രാഘവേന്ദ്ര എന്നിവർ ക്ലാസെടുത്തു.loading...