വാര്‍ത്താ വിവരണം

ജെ സി ഐ പിലാത്തറയുടെ  സ്ഥാനാരോഹണം നടന്നു. 

12 December 2019
Reporter: pilathara.com

പിലാത്തറയിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ ശക്തമായ സാന്നിധ്യമായ ജെ സി ഐ പിലാത്തറയുടെ 11 മത് പ്രസിഡണ്ടായി സതീശൻ അക്ഷയസ്ഥാനമേറ്റു. ചടങ്ങിൽ ജെ സി ഐ സോൺ പ്രസിഡണ്ട് നിതീഷ് മുഖ്യഅതിഥിയായി. ജെ സി ഐ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് എഞ്ചിനീയർ പ്രമോദ് കുമാർ ജെ സി ഐ പിലാത്തറയുടെ 2020 ഭാരവാഹികളുടെ സ്ഥാനാരോഹണം  ഉത്ഘാടനം ചെയ്തു. സെക്രട്ടറിയായി രാജേഷ് കെ എൽ സി ചുമതലയേറ്റു.

2020 വർഷ പ്രൊജക്റ്റ് "സ്‌മൈൽ"  മുൻ മേഖല പ്രസിഡണ്ട് കെ വി സുധീഷ് നിർവഹിച്ചു. കുട്ടികൾ നേരിടുന്ന  മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സ്‌മൈൽ പ്രൊജക്റ്റ് വഴി സ്കൂൾ, ക്ലബ്ബുകൾ, എൻ ജി ഒ തുടങ്ങിയവയുമായി സഹകരിച്ച് പ്രവർത്തിക്കും. നിർധാരരായ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പഠനവും, പഠനത്തിന് സമയം ഇല്ലാത്തവർക്കായി പുതുതായി  ഈവിനിംഗ്, നൈറ്റ് ബാച്ചുകളും  ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ പിലാത്തറയുമായി ചേർന്ന് ഈ- വിദ്യ പ്രൊജക്റ്റ് നടപ്പിലാക്കും. സോൺ വൈസ് പ്രസിഡണ്ട് ഡോ.ഹരി വിശ്വജിത്ത് ഈ വിദ്യ പ്രൊജക്റ്റ് ഉത്ഘാടനം നിർവഹിച്ചു.

മനുഷ്യാവകാരദിനമായ ഡിസംബർ 10 നു  ജെ സി ഐ ട്രെയ്നർ അഡ്വ. പ്രമോദ് ഉദിനൂകാരൻ, ബ്ലഡ് സന്നദ്ധ രക്തദാന  പ്രവർത്തകൻ പദ്മനാഭൻ പി എന്നിവരെ ആദരിച്ചു. ബിജോയ് പി കെ, സഞ്ജീവ് കുമാർ, ഷാനിൽ കെ പി , ഉണ്ണികൃഷ്ണൻ ,  ശ്രീനാഥ് സംസാരിച്ചു. തുടർന്ന് സംഗീത നിശ അരങ്ങേറി. 



whatsapp
Tags:
loading...