വാര്‍ത്താ വിവരണം

സൗജന്യ വിദ്യാഭാസം നൽകുന്നതിനായി ജെ സി ഐ പിലാത്തറ സ്പോൺസർഷിപ്പ് വഴി ഇ- വിദ്യ പ്രൊജക്റ്റ്

13 December 2019
Reporter: pilathara.com

വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭാസം നൽകുന്നതിനായി ജെ സി ഐ പിലാത്തറ സ്പോൺസർഷിപ്പ് വഴി ഇ- വിദ്യ പ്രൊജക്റ്റ് അർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ പിലാത്തറ നടപ്പിലാക്കുന്നു. പ്രൊജക്റ്റ് ഉത്ഘാടനം ജെ സി ഐ മേഖല വൈസ് പ്രസിഡണ്ട് ഡോ.ഹരി വിശ്വജിത്ത് നിർവഹിച്ചു.മുൻ എക്സിക്യൂട്ടീവ് മേഖല വൈസ് പ്രസിഡണ്ട് എൻജിനീയർ പ്രമോദ് കുമാർ, സോൺ പ്രസിഡണ്ട് നിതീഷ് , ജെ സി ഐ പിലാത്തറ പ്രസിഡണ്ട് സതീഷ്, ആർച്ചി കൈറ്റ്സ് ഡയറക്ടർ ഷനിൽ ചെറുതാഴം, ആർച്ചി കൈറ്റ്സ് മാനേജർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

E-Vidya Projects-  free education project associated with JCI PILATHARA

സൗജന്യ വിദ്യാഭ്യാസത്തിനു അപേക്ഷ ക്ഷണിക്കുന്നു.

സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ പിലാത്തറ നിർധാരരായ വിദ്യാർത്ഥികൾക്കായി ജെ സി ഐ പിലാത്തറയുടെ സ്കോളർഷിപ്പ് വഴി പഠിക്കാൻ അവസരം ഒരുക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന വിദ്യാർത്ഥികളെ ഇ പഠനത്തിനായി അപേക്ഷിക്കാം.

കമ്പ്യൂട്ടർ കോഴ്സുകൾ , ഇംഗ്ലീഷ് പഠനം , ലീഡർഷിപ്പ് ട്രെയിനിങ് തുടങ്ങിയ നിരവധി കോഴ്സുകൾക്ക് അപേക്ഷിക്കാം. ഒപ്പം പഠനത്തിനായി ഡോണറ്റ് ചെയ്യാം , കുട്ടികൾക്ക് കോഴ്സിനായി സ്പോൺസർഷിപ്പ് നൽകാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

8281016662 - ബിന്ദു സുരേഷ് - ആർച്ചി കൈറ്റ്സ്

9061670777 രാജേഷ് കെ വി - സെക്രട്ടറി , ജെ സി ഐ, പിലാത്തറ

 

Apply Link

സൗജന്യ വിദ്യാഭ്യാസത്തിനു അപേക്ഷ അപേക്ഷിക്കാം. Last date 25th December https://forms.gle/LSZM4BMgVYmMYksc9

Media Paertner . pilathara.com



whatsapp
Tags:
loading...