വാര്‍ത്താ വിവരണം

ശ്രീരാഘവപുരം സഭാ യോഗം വാർഷിക സഭയ്ക്ക് തിരിതെളിഞ്ഞു.

28 December 2019
Reporter: pilathara.com

വൈദിക വർണ്ണാശ്രമധർമ്മത്തിന്റെ പോഷണത്തിനായി നില കൊള്ളുന്ന ചരിത്രപ്രസിദ്ധമായ ശ്രീരാഘവപുരം സഭാ യോഗത്തിന്റെ ഒരു നൂറ്റാണ്ടിന് ശേഷം നടക്കുന്ന വാർഷിക സമ്മേളനം പിലാത്തറ ബ്രഹ്മസ്വം നാലുകെട്ടിൽ ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മഹാഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു.


ധ്വജാരോഹണം രാജശ്രീ ചിറക്കൽ കോവിലകം രവീന്ദ്രവർമ്മ രാജ തമ്പുരാൻ നിർവ്വഹിച്ചു.


തുടർന്ന് നടന്ന വൈദിക വിജ്ഞാന സദസ്സ് ബദരിനാഥ് മുൻ റാവൽജി ബ്രഹ്മശ്രീ പാച്ചമംഗലം ശ്രീധരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ മൂകാംബിക മുഖ്യ അർച്ചകൻ ബ്രഹ്മശ്രീ ഡോ. കെ എൻ നരസിംഹ അഡിഗ ഉൽഘാടനം നിർവ്വഹിച്ചു. ഡോ. നൊച്ചൂർ കൃഷ്ണ ശാസ്ത്രി സുന്ദരേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.നാരായണമംഗലത്ത് രവീന്ദ്രൻ നമ്പൂതിരി, പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി,  വാരണക്കോട്  ഗോവിന്ദൻ നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി, വാച്ച മാധവ വാദ്ധ്യാൻ എന്നിവർ അനുഗ്രഹഭാഷണം നടത്തി. ചടങ്ങിൽ പേർക്കുണ്ടി പെരിയമന ഹരി വാദ്ധ്യാൻ സ്വാഗതവും  ജനാള പെരിയമന ഈശ്വര വാദ്ധ്യാൻ നന്ദിയും അർപ്പിച്ച് സംസാരിച്ചു.


സഭായോഗം ആദ്ധ്യാത്മിക ഗ്രന്ഥശാല ഉൽഘാടനം ബ്രഹ്മശ്രീ കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.



whatsapp
Tags:
loading...