വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം ഫെസ്റ്റ് 2020 കല്യാശ്ശേരി  എംഎൽഎ ടി വി രാജേഷ്  ഉദ്ഘാടനം ചെയ്തു.

11 January 2020
Reporter: pilathara.com

ഒരുമ കുതിരുമ്മൽ ആതിഥ്യമരുളുന്ന രണ്ടാമത് കുഞ്ഞിമംഗലം ഫെസ്റ്റ് 2020  കുഞ്ഞിമംഗലം പഞ്ചായത്ത് മൈതാനിയിൽ കല്യാശ്ശേരി  എംഎൽഎ ടി വി രാജേഷ്  ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം  പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ്റെ  അധ്യക്ഷതയിൽ  പ്രശസ്ത സിനിമാതാരം സ്പടികം ജോർജ്  മുഖ്യാതിഥിയായി. മുൻ എംഎൽഎ സി കെ പി പത്മനാഭൻ ഉപഹാര സമർപ്പണവും തുടർന്നു  ഗാനമേളയും അരങ്ങേറി. 

11-01-20 ശനിയാഴ്ച രാത്രി പിലാത്തറ ലാസ്യ കലാക്ഷേത്രം അവതരിപ്പിക്കുന്ന രാമരസം അരങ്ങേറും.  ഫെസ്റ്റിനോടനുബന്ധിച്ച് നിരവധി വ്യാപാര സ്റ്റാളുകൾ ഫുഡ് കോർട്ട് അമ്യൂസ്മെൻറ് പാർക്ക്, റോസ് ഗാർഡൻ  എന്നിവ ഉണ്ടാകും. കുഞ്ഞിമംഗലം ഫെസ്റ്റ് ജനുവരി 19ന് സമാപിക്കും.whatsapp
Tags:
loading...