വാര്‍ത്താ വിവരണം

മിസ്റ്റർ കണ്ണൂർ പിലാത്തറയിൽ നിന്ന് : അഭിമാനമായി സാജു

11 January 2020

കണ്ണൂർ ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷ്യൻ്റെയും  ഫോർ യു ജിമ്മിൻ്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ശരീര സൗന്ദര്യമത്സരത്തിൽ പരിയാരം സ്വദേശി സാജു കെ പി  മിസ്റ്റർ കണ്ണൂർ പട്ടം നേടി. പിലാത്തറ പ്രാണ ജിം ട്രെയിനർ ആണ് സാജു.

 തളിപ്പറമ്പ് എം എൽ എ ജെയിൻസ് മാത്യു ഉൽഘടനം ചെയ്തു. തളിപ്പറമ്പ നഗരസഭാ ചെയർമാൻ ഏലംകുളം മഹ്മൂദ് ,തളിപ്പറമ്പ തഹസിൽദാർ  സി വി പ്രകാശൻ എന്നിവർ മുഖ്യതിഥിയായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീ കെ കെ പവിത്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.  18 വർഷത്തിന് ശേഷമാണ് ശരീര സൗന്ദര്യ മത്സരത്തിന്  തളിപ്പറമ്പ് വേദിയാകുന്നത്.

മൊട്ടമ്മൽ മാളിൽ നടന്ന മത്സരത്തിൽ 200 ഓളം ജിമ്മുകളിൽനിന്നായി സംസ്ഥാന ചാമ്പിയന്മാർ ഉൾപ്പെടെ   500 ഓളം മത്സരാത്ഥികൾ പങ്കെടുത്തു. Tags:
loading...